Award | രാഷ്ട്രം കെട്ടിപ്പെടുക്കേണ്ടത് സത്യത്തിന്റെ മുകളിലെന്ന് രാഹുല്‍ ഗാന്ധി; പ്രഥമ പ്രിയദര്‍ശിനി പുരസ്കാരം ടി പത്മനാഭന് സമര്‍പിച്ചു
Dec 1, 2023, 20:25 IST
കണ്ണൂര്‍: (KVARTHA) പ്രഥമ പ്രിയദര്‍ശിനി പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന് പ്രൗഡ ഗംഭീരമായ ചടങ്ങില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചു. നുണകള്‍ കൊണ്ട് ഒരു രാഷ്ട്രത്തെ കെട്ടിപ്പൊടുക്കാന്‍ കഴിയില്ലെന്നു ഭരണാധികാരികള്‍ മനസിലാക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച രാഹുല്‍ പറഞ്ഞു.
ഇതു തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂര്‍വികര്‍. സത്യത്തിന്റെ പുറത്തു മാത്രമാണ് നമ്മുടെ രാജ്യത്തെ കെട്ടിപ്പെടുത്തത്. എന്നാല്‍ ഡെല്‍ഹിയില്‍ എല്ലാം ഭരണാധികാരികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് നടക്കുന്നത്. ലൗഡ് സ്പീകറും മൈകും തന്റെ നേരെ തിരിച്ചു വെച്ചിരിക്കുകയാണ്. ജനങ്ങള്ക്കുമുന്പില് എല്ലാം തുറന്നു പറയാന്‍ കഴിയുന്നവരാണ് എഴുത്തുകാര്‍. ടി പത്മനാഭന്റെ കഥകളിലൂടെ തനിക്ക് കേരളത്തെ അറിയാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഭാവി ഇന്‍ഡ്യയുടെ പ്രതീക്ഷയാണെന്നും ഉള്ളില്‍ ഇപ്പോഴും രാഷ്ട്രീയക്കാനായ വ്യക്തിയാണ് താനെന്നും മറുപടി പ്രസംഗത്തില്‍ ടി പത്മനാഭന് പറഞ്ഞു. എന്‍ വി കൃഷ്ണവാര്യര്‍ പറഞ്ഞതു പോലെ ഏതൊരു കൂരിരുളും വെളിച്ചമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷം രൂപയും പുരസ്കാരവുമടങ്ങുന്നതാണ് പ്രിയദര്‍ശിനി പുരസ്കാരം.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അധ്യക്ഷനായി. കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പഴങ്കുളം മധു സ്വാഗതവും മാര്‍ടിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

Keywords: Priyadarshini Award, T Padmanabhan, Kannur, Kerala News, Kannur News, Rahul Gandhi, Malayalam News, Priyadarshini Award presented to T Padmanabhan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.