ലിസിയും ബോയ് ഫ്രണ്ടും ദുബൈയില്‍ ന്യൂ ഇയര്‍ അടിച്ചുപൊളിച്ച അടിക്കുറിപ്പ് ശരിയല്ലെന്ന് പ്രിയദര്‍ശന്‍

 


കൊച്ചി: (www.kvartha.com 21.01.2015) ലിസിയും ബോയ് ഫ്രണ്ട് നരേഷും ദുബൈയില്‍ ന്യൂ ഇയര്‍ അടിച്ചുപൊളിക്കുന്നതായി കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഫോട്ടോയുടെ അടിക്കുറിപ്പ് ശരിയല്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

സോഷ്യല്‍ മീഡിയയിലൂടെ അടിക്കുറിപ്പ് നല്‍കി പ്രചരിക്കുന്ന ഫോട്ടോ ഞാന്‍ കണ്ടതാണെന്ന് പറഞ്ഞ പ്രിയദര്‍ശന്‍ അത് അടിക്കുറിപ്പില്‍ പറഞ്ഞതുപോലെ ന്യൂ ഇയറിന് എടുത്തതല്ലെന്നും നേരത്തെ ഒരു അവാര്‍ഡു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ എടുത്തതാണെന്നും പറയുന്നു. സോഷ്യല്‍ മീഡിയയുടെ പ്രത്യാഘാതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയദര്‍ശന്‍ അടിക്കുറിപ്പിന് ഫേസ്ബുക്കിലൂടെ തന്നെ  വിശദീകരണവുമായി രംഗത്തെത്തിയത്.
ലിസിയും ബോയ് ഫ്രണ്ടും ദുബൈയില്‍ ന്യൂ ഇയര്‍ അടിച്ചുപൊളിച്ച അടിക്കുറിപ്പ് ശരിയല്ലെന്ന് പ്രിയദര്‍ശന്‍

വിവാഹബന്ധം വേര്‍പെടുത്താന്‍ ലിസിയും പ്രിയദര്‍ശനും തീരുമാനിച്ചിരിക്കുന്ന
സാഹചര്യത്തിലാണ് ഇത്തരമൊരു ഫോട്ടോയും അതിന് അടിക്കുറിപ്പും നല്‍കി സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Priyadarshan criticize social media, Kochi, Social Network, Director, Photo, Dubai, Facebook, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia