UGC | പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈകോടതി ഒക്ടബോര്‍ 20 വരെ നീട്ടി; ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് രേഖമൂലം അറിയിച്ച് യുജിസി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈകോടതി ഒക്ടോബര്‍ 20 വരെ നീട്ടി. നിയമനത്തിനു ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന സത്യവാങ്മൂലം യുജിസി ഹൈകോടതിയില്‍ സമര്‍പ്പിച്ചു. പ്രിയാ വര്‍ഗീസിനു മാനദണ്ഡപ്രകാരമുള്ള എട്ടുവര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നും കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

UGC | പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈകോടതി ഒക്ടബോര്‍ 20 വരെ നീട്ടി; ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് രേഖമൂലം അറിയിച്ച് യുജിസി

യുജിസി നേരത്തേ ഇക്കാര്യം കോടതിയെ അറിയിച്ചെങ്കിലും നിലപാടു രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് യുജിസി കേസ് പരിഗണിക്കവെ വെള്ളിയാഴ്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. യുജിസിക്കുവേണ്ടി ഡെല്‍ഹിയിലെ യുജിസി എഡ്യൂകേഷന്‍ ഓഫിസറാണ് സത്യവാങ്മൂലം നല്‍കിയത്.

സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടുള്ളൂവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍വകലാശാല ചട്ടങ്ങളും സര്‍കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്.

ഗവേഷണകാലവും, സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ കാലയളവും ഒഴിവായാല്‍, ഏട്ടു വര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹര്‍ജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവര്‍ഗീസിനുള്ളത്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പ്രിയാ വര്‍ഗീസിന് കോടതി സമയം അനുവദിച്ചു.

പ്രിയാ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈകോടതി ഒക്ടോബര്‍ 20നു പരിഗണിക്കും. കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തേ ഹൈകോടതി തടഞ്ഞിരുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മരവിപ്പിച്ചിരുന്നു.

പ്രിയാ വര്‍ഗീസിനെ യുജിസിയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ഒന്നാം റാങ്കായി പട്ടികയില്‍ ഉള്‍പെടുത്തിയതു ചൂണ്ടിക്കാണിച്ച് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈകോടതിയെ സമീപിച്ചത്. പ്രിയാ വര്‍ഗീസിനെ റാങ്കില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപന പരിജയം പ്രിയാ വര്‍ഗീസിനില്ലെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

Keywords: Priya Varghese does not have enough teaching experience: UGC, Kochi, High Court of Kerala, Trending, News, University, Teacher, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script