Appointment Letter | 'മതിയായ യോഗ്യതയുണ്ട്'; പ്രിയ വര്‍ഗീസ് 15 ദിവസത്തിനകം നീലേശ്വരം കാംപസില്‍ ചുമതലയേല്‍ക്കണമെന്ന് ഉത്തരവ്
Jul 4, 2023, 11:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വിവാദങ്ങള്‍ക്കും ഹൈകോടതി ഇടപെടലിനുമൊടുവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല. 15 ദിവസത്തിനകം കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസില്‍ ചുമതലയേല്‍ക്കണമെന്ന് അറിയിച്ചു. നലയാള പഠന വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലാണ് നിയമന ഉത്തരവ് നല്‍കിയത്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു.
ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടെ നിയമനത്തിന് തടസമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വകലാശാല സ്റ്റാന്‍ഡിങ് കോണ്‍സല്‍ നേരത്തേ സിന്‍ഡികേറ്റിന് നിയമോപദേശം നല്‍കിയിരുന്നു. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നും സര്‍വകലാശാല മലയാള പഠന വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായി നിയമിച്ചത് പുനഃപരിശോധിക്കണമെന്നും നിര്‍ദേശിച്ചുള്ള ഹൈകോടതി സിംഗിള്‍ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞയാഴ്ച റദ്ദാക്കിയത്.
അതേസമയം കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈകോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപീല്‍ നല്‍കാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എന്‍എസ്എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം.
റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാര്‍ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും കാണുന്നു. ഈ സാഹചര്യത്തിലാണ് അപീല്‍ പോകാന്‍ യുജിസി തീരുമാനം.
Keywords: News, Kerala, HC Order, Kerala-News, News-Malayalam, Priya Vargeese, Appointment Letter, Kannur University, Priya Vargeese get appointment letter to join Kannur university.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

