Accident | തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു; ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ - കാസര്‍കോട് ദേശിയപാതയില്‍ തളിപ്പറമ്പ് ഏഴാംമൈല്‍ എം ആര്‍ എ ഹോട്ടലിന് സമീപം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.
കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KL13 AD 4044 നമ്പര്‍ ബസും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന KL58 D1699 നമ്പര്‍ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പരുക്കേറ്റവരെ ലൂര്‍ദ്, തളിപ്പറമ്പ് സഹകരണ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി അപകടത്തിനിടയായ ബസുകള്‍ നീക്കി ഗതാഗത തടസം ഒഴിവാക്കി.
#busaccident #thalipramba #kannur #kerala #india #traffic #emergency