Court Ruling | സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരത്തില്‍ പെര്‍മിറ്റ്; ഹൈകോടതി വിധി കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടി
● ഹൈക്കോടതി 140 കിലോമീറ്ററിന് മുകളിൽ ദൂരത്തിന് പെർമിറ്റ് അനുവദിക്കേണ്ടെന്നും തീരുമാനിച്ചു
● KSRTCയുടെ ദീർഘദൂര സർവീസുകളെ ഈ വിധി ബാധിക്കും
● കോർപ്പറേഷന്റെ വരുമാനത്തിലും പ്രതിഫലനങ്ങൾ ഉണ്ടാകാനാണ് പ്രതീക്ഷ
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി ഹൈകോടതി. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈകോടതി റദ്ദാക്കിയത്.
സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത് കെഎസ്‌ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.
ദീർഘദൂര റൂട്ടുകളില്‍ പെർമിറ്റ് അനുവദിക്കണമെന്നത് സ്വകാര്യ ബസുടമകളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർവാഹനവകുപ്പിലെ സ്കീം നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.
കോടതി ഉത്തരവോടെ സ്വകാര്യബസുകള്‍ക്ക് 140 കിലാേമീറ്ററിലധികം ദൂരത്തില്‍ പെർമിറ്റ് സ്വന്തമാക്കി സർവീസ് നടത്താനാവും. ഇത് കെഎസ്‌ആർടിസിയുടെ ദീർഘദൂര സർവീസുകളെ അടക്കം ബാധിക്കും. ഇപ്പോള്‍തന്നെ പെൻഷനും ശമ്ബളത്തിനുമളള പണം കണ്ടെത്താനാകാതെ കോർപ്പറേഷൻ വലയുകയാണ്. ഇത് കോർപ്പറേഷന്റെ വരുമാനത്തില്‍ ഉള്‍പ്പെടെ പ്രതിഫലിക്കും.
ദീർഘദൂര സർവീസ് നടത്താൻ കെഎസ്‌ആർടി സ്വിഫ്റ്റ് അടുത്തിടെ നിരവധി പ്രീമിയം ബസുകള്‍ പുറത്തിറക്കിയിരുന്നു.
#PrivateBuses #KeralaHighCourt #KSRTC #TransportRuling #140KmPermit #LongDistanceBuses