SWISS-TOWER 24/07/2023

Bus Strike | മലപ്പുറത്ത് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു; ദുരിതത്തിലായി പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികള്‍, വളയം പിടിച്ച് പൊലീസ് ഡ്രൈവര്‍മാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (KVARTHA) ജില്ലയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. പരപ്പനങ്ങാടി മഞ്ചേരി റൂടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അതേസമയം സമരം അറിഞ്ഞിട്ടില്ലെന്നാണ് ഉടമകള്‍ പറയുന്നത്. വെള്ളിയാഴ്ച രാവിലെ ആറു മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

Bus Strike | മലപ്പുറത്ത് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു; ദുരിതത്തിലായി പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികള്‍, വളയം പിടിച്ച് പൊലീസ് ഡ്രൈവര്‍മാര്‍

മുന്നറിയിപ്പില്ലാതെയുള്ള പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. പലരും പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു. വിദ്യാര്‍ഥികളാണ് കൂടുതല്‍ ദുരിതത്തിലായത്. ക്രിസ്മസ് പരീക്ഷ ആയതാണ് കുട്ടികളെ ഏറെ വലച്ചത്. കെ എസ് ആര്‍ ടി സി ബസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.

കോട്ടക്കല്‍-തിരൂര്‍, കോട്ടക്കല്‍-മലപ്പുറം, മഞ്ചേരി-മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂടുകളിലെല്ലാം പണിമുടക്ക് ശക്തമാണ്. മഞ്ചേരിയിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്കും തിരൂരിലേക്കും തിരിച്ചും സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പണിമുടക്ക് പൂര്‍ണമായി. മഞ്ചേരിയില്‍ നിന്ന് അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍ ഭാഗങ്ങളിലേക്കൊന്നും ബസുകള്‍ സര്‍വീസ് നടത്തിയില്ല.

പണിമുടക്ക് അറിയാതെ രാവിലെ സ്‌കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമിറങ്ങിയ യാത്രക്കാര്‍ പെരുവഴിയിലായി. മെഡികല്‍ കോളജിലേക്കെത്തിയ രോഗികളും ജീവനക്കാരും ബുദ്ധിമുട്ടിലായി. പണിമുടക്ക് വിവരം അറിയാതെ ജോലിക്കിറങ്ങിയ പലരും വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. 
Aster mims 04/11/2022

സ്‌കൂളുകളിലെത്താനാകാതെ വിദ്യാര്‍ഥികള്‍ ദുരിതത്തിലായി. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിലയിലും കുറവുണ്ടായി. സമാന്തര ഓടോറിക്ഷ സര്‍വീസുകളെയാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ആശ്രയിച്ചത്. കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തിയത് ആശ്വാസമായി. കോഴിക്കോട് - വഴിക്കടവ് - മലപ്പുറം ഭാഗത്തേക്കുള്ള ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് തുടര്‍ന്നതോടെ പെരുവഴിയിലായ യാത്രക്കാര്‍ക്ക് ആശ്വാസമായി പൊലീസ് ഡ്രൈവര്‍മാര്‍. തിരൂര്‍ കോട്ടക്കല്‍ പാതയിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാരായി പൊലീസ് എത്തിയത്. തിരൂര്‍ സര്‍കിള്‍ ഓഫീസിലെ ജിനേഷ്, ട്രാഫിക് പൊലീസിലെ ഭാഗ്യരാജു കോട്ടക്കല്‍ എന്നിവരാണ് സേവനവുമായി എത്തിയത്.

പാതിവഴിയില്‍ യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ച യാത്രക്കാര്‍ ഇതോടെ ആശ്വാസത്തിലായി. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയായിരുന്നു ബസിന്റെ യാത്ര.

Keywords: Private bus strike in Malappuram, Malappuram, News, Bus Strike, Students, Passengers, Police, Exam, Office, Auto Rickshaw, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia