ഫെബ്രുവരി 25 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്കില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12/02/2015) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫിബ്രുവരി 25 മുതല്‍ അനിശ്ചികാല പണിമുടക്കിലേക്ക്. വേതന വര്‍ധന ആവശ്യപ്പെട്ടാണ് പ്രധാനമായും പണിമുടക്ക് നടത്തുന്നത്. അമ്പത് ശതമാനം വേതന വര്‍ധനയാണ് തൊഴിലാളികളുടെ ആവശ്യം.
ഫെബ്രുവരി 25 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്കില്‍

പണിമുടക്ക് നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംയുക്ത സമരസമിതി നോട്ടീസ് നല്‍കി.

അഞ്ചു വര്‍ഷമായി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചിട്ട്. കഴിഞ്ഞ വര്‍ഷം വേതനം വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും അത് പാലിക്കാന്‍ തയ്യാറായില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, Notice, Chief Minister, Oommen Chandy, Strike, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia