നഷ്ടം സഹിച്ച് ഓടാന്‍ കഴിയില്ല; കളക്ഷന്‍ തുക ഡീസലിന് പോലും തികയില്ല; സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു
Jun 9, 2020, 15:20 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 09.06.2020) സംസ്ഥാനത്ത് പല ജില്ലകളിലും സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങി സ്വകാര്യ ബസുകള്‍. നഷ്ടം സഹിച്ച് ഓടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ ഈ തീരുമാനത്തിലേക്ക് കടക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം എല്ലാ സീറ്റുകളിലും ഇരുത്തി യാത്ര നടത്താന്‍ ബസുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും നിരക്ക് പഴയ നിലയിലേക്ക് കുറച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
ബസ് സര്‍വീസ് പുനരാരംഭിച്ച ഘട്ടത്തില്‍ സാമൂഹിക അകലം പാലിച്ച് ഒരു സീറ്റില്‍ ഒരാള്‍ എന്ന വിധത്തില്‍ അധിക ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്താന്‍ ബസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇളവുകള്‍ വന്നതോടെ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കുകയും നിരക്ക് പഴയരീതിയിലേക്ക് പുനക്രമീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര അനുവദിച്ചിരുന്നില്ല. പരിമിതമായ യാത്രക്കാരെ വച്ച് ഇത്തരത്തില്‍ യത്ര നടത്തുന്നത് വലിയ നഷ്ടം വരുത്തിവയ്ക്കുന്നുവെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് വ്യക്തമാക്കി. നിരക്ക് വര്‍ധനവിനൊപ്പം കെ എസ്് ആര് ടി സി ബസുകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഇളവുകള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പല ജില്ലകളിലും സ്വകാര്യ ബസ് സര്‍വീസ് മുടങ്ങിയിരിക്കുകയാണ്. ചില ജില്ലകളില്‍ ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്ന കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഭാഗികമായി മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്.
തൃശൂര്‍ ജില്ലയിലെ ഭൂരിഭാഗം ബസ് സ്റ്റാന്‍ഡുകളും ഏറക്കുറെ നിശ്ചലമാണ്. തൃശ്ശൂര്‍-കുന്നംകുളം റൂട്ടില്‍ മൂന്നുമിനിറ്റ് വ്യത്യാസത്തിലാണ് ബസുകള്‍ ഓടിയിരുന്നത്. ഇപ്പോള്‍ അരമണിക്കൂര്‍ സ്റ്റാന്‍ഡില്‍ കാത്തുകിടന്നാലും യാത്രക്കാരെ കിട്ടാതെയായി. 7000 രൂപയെങ്കിലും കിട്ടാതെ സര്‍വീസ് നടത്തിയിട്ട് പ്രയോജനമില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
പത്തനംതിട്ട ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഓടുന്നില്ല. ഇതോടെ യാത്രക്കാര്‍ ഏറെ വലയുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിച്ചതോടെ ബസ് കിട്ടാതെ ജീവനക്കാരും പ്രതിസന്ധിയിലായി.
ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചപ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് സ്വകാര്യബസുകളിലെ ജീവനക്കാര്‍ ജീവിതത്തിലേക്ക് ഡബിള്‍ ബെല്ലടിച്ചത്. യാത്രക്കാരും വരുമാനവുമില്ലാതായതോടെ ബസുകള്‍ വീണ്ടും ഓട്ടം നിര്‍ത്തുമ്പോള്‍ പതിനായിരത്തിലേറെ വരുന്ന സ്വകാര്യബസുകളിലെ ജീവനക്കാരും അനുബന്ധ തൊഴിലാളികളും ദുരിതത്തിലേക്ക് നീങ്ങുകയാണ്. ഞങ്ങള്‍ക്കൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, നിങ്ങള്ക്കെന്തെങ്കിലുമായിക്കോട്ടെയെന്നു പറഞ്ഞാണ് പല ഉടമകളും ഇളവുകള്‍ വന്നതോടെ ബസുകള്‍ നിരത്തിലിറക്കിയത്.
മുമ്പ് 900 രൂപ ഡ്രൈവറും 700 രൂപ കണ്ടക്ടറും വേതനമായെടുത്താണ് ബാക്കി തുക ഉടമയ്ക്ക് നല്‍കിയിരുന്നത്. ലോക്ഡൗണിനുശേഷം ദിവസം മുഴുവന്‍ ബസില്‍ പണിയെടുത്താല്‍ കിട്ടുന്നത് 300 രൂപയാണ്. പമ്പുകളില്‍ ഡീസലടിച്ചതിന് അങ്ങോട്ട് പണം കൊടുക്കേണ്ടിവന്നതോടെ ഭൂരിഭാഗം ഉടമകളും ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വര്‍ധിപ്പിച്ച ചാര്‍ജ് പ്രഖ്യാപിച്ച് മേയ് 20-നാണ് ബസുകള്‍ നിരത്തിലിറങ്ങിയത്.

Keywords: Private Bus Service Facing Crisis In Post Lock Down Services, Kottayam, News, Bus, Lockdown, Passengers, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.