Accident | ചെറുപുഴയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരുക്കില്ല
Nov 7, 2024, 23:06 IST
Photo: Arranged
● അപകടത്തില്‍ ആര്‍ക്കും പരുക്കില്ല
● ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍
● സ്വകാര്യബസുകളുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്നും ആരോപണം
ചെറുപുഴ: (KVARTHA) കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴ കാക്കേഞ്ചാലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു അപകടം. വ്യാഴാഴ്ച രാവിലെ 9.50 നാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പയ്യന്നൂരില്‍ നിന്നും തിരുമേനിയിലേയ്ക്ക് വരികയായിരുന്ന ആവണി ബസും തിരുമേനിയില്‍ നിന്നും പയ്യന്നൂരിലേയ്ക്ക് പോകുകയായിരുന്ന ശ്രീലക്ഷ്മി ബസും ആണ് കൂട്ടിയിടിച്ചത്.
ചെറുപുഴ-പയ്യന്നൂര്‍ റോഡില്‍ കുണ്ടംതടം മുതല്‍ കാക്കേഞ്ചാല്‍ വരെ കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളുമാണ്. ഇവിടം സ്ഥിരം അപകടമേഖലയാണെന്നും സ്വകാര്യബസുകളുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
#CherupuzhaAccident, #KeralaNews, #BusCollision, #RoadSafety, #Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.