Attacked | 'തലശ്ശേരി സബ് ജയിലില്‍ സഹതടവുകാരാല്‍ ആക്രമിക്കപ്പെട്ട യുവാവിന്റെ നില ഗുരുതരം'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com) തലശ്ശേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ ക്രൂരമര്‍ദനത്തിനിരയായ റിമാന്‍ഡ് പ്രതിയുടെ നില ഗുരുതരം. കണ്ണിന്റെ കൃഷ്ണമണി ഉള്‍പെടെ തകര്‍ന്ന പ്രതിയെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നോല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷാജി വില്യംസി(42) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം.

Attacked | 'തലശ്ശേരി സബ് ജയിലില്‍ സഹതടവുകാരാല്‍ ആക്രമിക്കപ്പെട്ട യുവാവിന്റെ നില ഗുരുതരം'

വനിതാ കായികതാരങ്ങളുടെ താമസ സ്ഥിലത്ത് അതിക്രമിച്ചുകടന്ന് അക്രമം നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന വില്യംസിനെ സഹതടവുകാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളംകുടിക്കുന്ന സ്റ്റീല്‍ മൊന്ത കൊണ്ടുള്ള അക്രമത്തില്‍ കണ്ണിന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

കണ്ണൂര്‍ മെഡികല്‍ കോളജില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Keywords: Prisoner attacked in Kannur Sub jail, Kannur, News, Remand, Attack, Police, Hospital, Treatment, Probe, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia