Booked | 'പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടതിനെ ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച് ജയില്‍ ഉദ്യോഗസ്ഥന്‍'; കേസെടുത്ത് മനുഷ്യാവകാശ കമീഷന്‍

 


ADVERTISEMENT

തിരുവനന്തപുരം : (KVARTHA) പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നയാളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമീഷന്‍. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ഉത്തരവിട്ടു.

Booked | 'പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടതിനെ ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച് ജയില്‍ ഉദ്യോഗസ്ഥന്‍'; കേസെടുത്ത് മനുഷ്യാവകാശ കമീഷന്‍


കമീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥിന്റേതാണ് ഉത്തരവ്. ഡിസംബര്‍ 11 ന് പി എം ജി ജന്‍ക്ഷനിലുള്ള കമീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. നാലു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സണ്‍ എന്നയാള്‍ക്കാണ് ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ നവംബര്‍ 10 നാണ് സംഭവം. സാരമായി പൊള്ളലേറ്റ ലിയോണ്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സുഹൃത്ത് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

Keywords:  Prison officer pours hot water on prisoner's body'; Human Rights Commission took the case, Thiruvananthapuram, News, Prison Officer, Prisoner, Human Rights Commission, Order, Case, Probe, Report, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia