വാര്‍ഡ­നെ ആ­ക്ര­മി­ച്ച് കാസര്‍­കോ­ട് സ­ബ് ജ­യി­ലില്‍ നി­ന്നും 4 ത­ട­വു­കാര്‍ ജ­യില്‍ ചാ­ടി

 



വാര്‍ഡ­നെ ആ­ക്ര­മി­ച്ച് കാസര്‍­കോ­ട് സ­ബ് ജ­യി­ലില്‍ നി­ന്നും 4 ത­ട­വു­കാര്‍ ജ­യില്‍ ചാ­ടി
Mohammed Iqbal
വാര്‍ഡ­നെ ആ­ക്ര­മി­ച്ച് കാസര്‍­കോ­ട് സ­ബ് ജ­യി­ലില്‍ നി­ന്നും 4 ത­ട­വു­കാര്‍ ജ­യില്‍ ചാ­ടി
Rajan
കാസര്‍­കോട്: വാര്‍­ഡ­നെ കു­ത്തി­പ്പ­രി­ക്കേല്‍­പി­ച്ച് കാസര്‍­കോ­ട് സ­ബ് ജ­യി­ലി­ലില്‍ നിന്നും നാ­ല് ജ­യില്‍­പു­ള്ളി­കള്‍ ത­ട­വു­ചാടി. ചൊ­വാ­ഴ്­ച­ പു­ലര്‍­ചെ അ­ഞ്ച് മണി­യോ­ടെ­യാ­ണ് സം­ഭവം. ഭാ­ര്യ­യെയും കു­ട്ടി­യെയും കൊ­ല­പ്പെ­ടു­ത്തിയ കേ­സി­ലെ പ്ര­തി മ­ഞ്ചേ­ശ്വ­രം കൊ­ഡ്‌­ലമു­ഗ­റി­വെ മു­ഹ­മ്മ­ദ് ഇ­ഖ്­ബാല്‍ (32), മാല മോ­ഷ­ണ­ക്കേസ് പ്ര­തി മ­ഞ്ചേ­ശ്വ­രം ഹൊ­സ­ബെട്ടു സ്വ­ദേ­ശി മു­ഹമ്മ­ദ് റ­ഷീ­ദ് (32), ചാ­രാ­യക്കേ­സ് പ്ര­തി­കളായ കോട്ട­യം മു­ണ്ടക്ക­യം സ്വ­ദേ­ശി രാ­ജന്‍ എ­ന്ന തെ­ക്കന്‍ രാ­ജന്‍ (62) കാ­റ­ഡുക്ക കര്‍മ്മം­തോ­ടി കാ­വു­ങ്കാ­ല്‍ സ്വ­ദേ­ശി രാ­ജേ­ഷ് (35) എ­ന്നി­വ­രാ­ണ് ജ­യില്‍ ചാ­ടി­യത്. ഇ­വ­രു­ടെ ആ­ക്ര­മണ­ത്തില്‍ വാര്‍­ഡന്‍ കാ­ഞ്ഞ­ങ്ങാ­ട് സ്വ­ദേ­ശി പ­വി­ത്ര­നാ­ണ് (45) പ­രി­ക്കേ­റ്റത്. തല­ക്ക് കു­ത്തേറ്റും കാ­ലി­ന് മര്‍­ദ­ന­മേറ്റും പ­രി­ക്കേ­റ്റ പ­വി­ത്ര­നെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടുണ്ട്.

പ്ര­തി­കള്‍ ഒ­രു ജീ­പ്പി­ലാ­ണ് സ്ഥ­ലം­വി­ട്ട­തെ­ന്ന് സം­ശ­യ­മു­ണ്ട്. പു­ലര്‍­ചെ അ­ഞ്ച് മണി­യോ­ടെ പ്രഭാത ഭക്ഷ­ണം ഉ­ണ്ടാ­ക്കാന്‍ ജ­യി­ലി­ലെ അ­ടു­ക്ക­ള­യില്‍ ക­യ­റി­യ­താ­യി­രു­ന്നു ര­ക്ഷ­പ്പെ­ട്ട നാ­ല് ത­ട­വു­പു­ള്ളി­ക­ളും. അ­ടു­ക്ക­ള­യില്‍ കു­റേ ച­പ്പാ­ത്തി ചു­ട്ടുവെച്ചി­ട്ടുണ്ട്. അ­തി­നി­ടെ ഇ­വര്‍ വാ­ര്‍ഡ­നെ ആ­ക്ര­മി­ച്ച് ജ­യില്‍ ചാ­ടി­യ­താ­ണെ­ന്ന് ക­രു­തുന്നു. മ­റ്റു മൂ­ന്ന് വാര്‍­ഡന്‍­മാര്‍ ജ­യി­ലി­ലു­ണ്ടെ­ങ്കിലും അ­വര്‍ മു­ക­ളി­ലെ നി­ല­യില്‍ ഉ­റ­ക്ക­ത്തി­ലാ­യി­രുന്നു. രാ­ജീവന്‍, ഉ­മേ­ഷ് ച­ന്ദ്രന്‍, ര­ഞ്­ജി­ത്ത് എ­ന്നി­വ­രാ­യി­രു­ന്നു ഉ­റ­ങ്ങി­ക്കി­ട­ന്നി­രു­ന്ന വാര്‍­ഡ­ന്മാര്‍.

വാര്‍ഡ­നെ ആ­ക്ര­മി­ച്ച് കാസര്‍­കോ­ട് സ­ബ് ജ­യി­ലില്‍ നി­ന്നും 4 ത­ട­വു­കാര്‍ ജ­യില്‍ ചാ­ടി
Rajesh
വാര്‍ഡ­നെ ആ­ക്ര­മി­ച്ച് കാസര്‍­കോ­ട് സ­ബ് ജ­യി­ലില്‍ നി­ന്നും 4 ത­ട­വു­കാര്‍ ജ­യില്‍ ചാ­ടി
Mohammed Rasheed
പു­ലര്‍­ചെ സ­ബ് ജ­യി­ലി­ന് മു­ന്നില്‍ ഒ­രു ജീപ്പ് സ്റ്റാര്‍­ട്ടാ­ക്കി നിര്‍­ത്തി­യി­ട്ട­താ­യി വി­വ­ര­മു­ണ്ട്. ഈ ജീ­പ്പി­ലാ­യി­രിക്ക­ണം ത­ട­വു­കാര്‍ ര­ക്ഷ­പ്പെ­ട്ട­ത്. 5.20 മണി­യോ­ടെ ഇ­തേ ജീ­പ്പി­നെ മ­ന്നി­പ്പാ­ടി വി­വേ­കാ­ന­ന്ദ ന­ഗ­റി­ലൂ­ടെ ലൈ­റ്റി­ട്ട് അ­തി­വേ­ഗ­ത്തില്‍ ഓ­ടുന്ന­ത് പ്രഭാ­ത സ­വാ­രി­ക്കി­റങ്ങി­യ സ്‌­പെ­ഷ്യല്‍ ബ്രാ­ഞ്ചി­ലെ ഒ­രു പോ­ലീ­സു­കാ­രന്‍ ക­ണ്ട­തായും സൂ­ച­ന­യുണ്ട്. പി­റ­കി­ലെ മ­തി­ലി­ലൂ­ടെ പു­റ­ത്തു­കടന്ന ത­ട­വു­കാര്‍ തൊ­ട്ട­ടു­ത്ത സര്‍­ക്കാര്‍ ഓ­ഫീ­സി­ന്റെ മേല്‍­കൂ­ര­യില്‍ കയ­റി അ­വി­ടെ നി­ന്ന് താ­ഴെ­യി­റ­ങ്ങി­യാ­ണ് ര­ക്ഷ­പ്പെ­ട്ട­തെ­ന്ന് ക­രു­തുന്നു. ഇ­വി­ടെ ഒ­രു ക­യറും റോളും ഉ­പേ­ക്ഷി­ച്ച നി­ല­യി­ലാണ്. ച­പ്പാ­ത്തി പ­ര­ത്തു­ന്ന പ­ലക കൊ­ണ്ടാ­ണ് വാര്‍ഡ­നെ ഇ­വര്‍ അ­ടി­ച്ചത്. കു­ത്തിയത് പ­ച്ച­ക്ക­റി മു­റി­ക്കു­ന്ന ക­ത്തി­കൊ­ണ്ടും.

ര­ക്ഷ­പ്പെ­ട്ട മു­ഹമ്മ­ദ് ഇ­ഖ്­ബാല്‍ മൂ­ന്ന­ര വര്‍­ഷം മു­മ്പ് ഭാ­ര്യ­യെയും കു­ട്ടി­യേയും കൊ­ല­പ്പെ­ടുത്തി­യ കേ­സില്‍ പ്ര­തി­യാണ്. മ­ഞ്ചേ­ശ്വ­രം പോ­ലീ­സാ­ണ് ഇാള്‍­ക്കെ­തി­രെ കേ­സ് ര­ജി­സ്­റ്റര്‍ ചെ­യ്­തി­രു­ന്നത്. മു­ഹമ്മ­ദ് റ­ഷീ­ദി­നെ­തി­രെ മാല പൊ­ട്ടി­ച്ച സം­ഭ­വ­ത്തി­ലാ­ണ് മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് കേ­സെ­ടു­ത്തി­രു­ന്നത്. രാ­ജ­നെ­തി­രെ ചാ­രാ­യം പി­ടി­കൂടി­യ സം­ഭ­വ­ത്തില്‍ ബ­ദി­യ­ടു­ക്ക എക്‌­സൈ­സും ആ­ദൂര്‍ പോ­ലീസും കേ­സെ­ടു­ത്തി­ട്ടു­ണ്ട്. രാ­ജേ­ഷ് ര­ണ്ട് ചാരാ­യ കേ­സി­ലെ പ്ര­തി­യാ­ണ്.

നാ­ല് പ്ര­തി­കള്‍ ജ­യില്‍ ചാടി­യ സംഭ­വം പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥ­രെ ഞെ­ട്ടിച്ചു. പ്ര­തി­കള്‍­ക്കാ­യി വ്യാ­പ­കമാ­യ തി­ര­ച്ചില്‍ ആ­രം­ഭി­ച്ചി­ട്ടുണ്ട്. ഡ്യൂ­ട്ടി­യി­ലു­ണ്ടാ­യി­രുന്ന പോ­ലീ­സു­കാ­രു­ടെ കൃ­ത്യ വി­ലോ­പ­മാ­ണ് പ്ര­തി­ക­ളു­ടെ ര­ക്ഷ­പ്പെ­ട­ലി­ന് ക­ള­മൊ­രുക്കി­യ­തെ­ന്ന് ആ­ക്ഷേ­പ­മു­യര്‍­ന്നി­ട്ടുണ്ട്.

Keywords:  Kasaragod, Jail, Police, Attack, Hospital, Kerala, Mohammed Rasheed, Rajesh, Mohammed Iqbal, Rajan, Malayalamn News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia