പ്രിന്‍സിപ്പലിന്റെ ആത്മഹത്യ; ശക്തമായ നിയമ നടപടികളുമായി ടീച്ചറിന്റെ കുടുംബം; സംഭവം ക്ലാസ് മുറിയില്‍ മദ്യപിച്ച വിദ്യാര്‍ഥിനികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ മാനസിക പീഡനമെന്ന് പരാതി

 


ADVERTISEMENT

കൊല്ലം:(www.kvartha.com 23/02/2018) ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആത്മഹത്യ ചെയ്ത സഭവത്തില്‍ ശക്തമായ നിയമനടപടികളുമായി പ്രിന്‍സിപ്പലിന്റെ കുടുംബം.അഷ്ടമുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പെരുമ്പുഴ 'അനുപമി'ല്‍ എസ് ശ്രീദേവിയാണ് കടുത്ത മാനസീക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. പോലീസിന്റെ നിരന്തര പീഡനം മൂലമാണ് തന്റെ ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് പി.അപ്പുക്കുട്ടന്‍പിള്ള പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ദക്ഷിണ മേഖല ഡിജിപിക്കാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. തന്റെ ഭാര്യ അനുഭവിച്ച മാനസീക പീഡനം മറ്റൊരു അധ്യാപകര്‍ക്കും ഉണ്ടാകരുതെന്നും ഇതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് അപ്പുക്കുട്ടന്‍പിള്ള വ്യക്തമാക്കി. ചികിത്സയിലായിരുന്ന ജ്യേഷ്ഠസഹോദരും മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്ന രവീന്ദ്രന്‍പിള്ളയെ കാണാന്‍ പോയതിനുശേഷം തിരുച്ചുവന്നപ്പോഴാണ് ഭാര്യ മരിച്ച വിവരം അറിയുന്നത്. അടുത്ത ദിവസങ്ങളില്‍ രോഗംമൂര്‍ച്ഛിത്ത് ജ്യോഷ്ഠനും മരിച്ചു.

പ്രിന്‍സിപ്പലിന്റെ ആത്മഹത്യ; ശക്തമായ നിയമ നടപടികളുമായി ടീച്ചറിന്റെ കുടുംബം; സംഭവം ക്ലാസ് മുറിയില്‍ മദ്യപിച്ച വിദ്യാര്‍ഥിനികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ മാനസിക പീഡനമെന്ന് പരാതി

അസ്വഭാവീകമായി വളരെ പെട്ടെന്ന് കുടുംബത്തില്‍ ഉണ്ടായ രണ്ട് മരണം തന്നെ തളര്‍ത്തിയെന്നും ഇതിനാലാണ് ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.സ്‌കൂളില്‍ നടന്ന അനിഷ്ടസംഭവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ കടുത്ത മാനസീകപീഡനത്തെ തുടര്‍ന്നാണ് ഭാര്യ ആത്മഹത്യ ചെയ്തത്. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ മദ്യം കൊണ്ട് വന്ന് കുടിക്കുന്നത് അധ്യാപികമാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞ പ്രിന്‍സിപ്പല്‍ ശ്രീദേവി കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപകരുടെ സാന്നിദ്ധ്യത്തില്‍ സംഭവം മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങി.

എന്നാല്‍ രക്ഷാകര്‍ത്താക്കളും ബന്ധുക്കളും കുട്ടികള്‍ നിരപരാധികളാണെന്ന് കാണിച്ച് അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇതില്‍ ഒരു കുട്ടിയുടെ പിതാവിന്റെ സഹോദരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഫോണിലൂടെയും നേരിട്ടും ശ്രീദേവിയെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തു. ജോലിസംബന്ധമായ ടെന്‍ഷനുകളുടെ ഇടയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുമുണ്ടായ കടുത്ത മാനസീകപീഡനം താങ്ങാനാവാതെയാണ് ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് അപ്പുക്കുട്ടന്‍ പിള്ളയുടെ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടീച്ചറുടെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകയും സ്‌കൂളിലെ വിദ്യാര്‍ഥികളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ സംഭവവികാസങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് നേരത്തെ സഹപ്രവര്‍ത്തകരും ആരോപിച്ചിരുന്നു.

ടീച്ചര്‍ ആത്മഹത്യ ചെയ്തത് വിദ്യാര്‍ത്ഥികള്‍ കള്ളക്കേസില്‍ കുടുക്കിയത് കാരണമാണെന്ന് സംശയ ഉയര്‍ന്നിരുന്നു. ടീച്ചറുടെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകയും സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് ഇത്തരമൊരു സംശയത്തിന് കാരണം. പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ക്ലാസിലിരുന്ന് മദ്യപിച്ചത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ച ടീച്ചര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തി.

മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഈ പരാതിയില്‍ ടീച്ചറെ പൊലീസ് സ്റ്റേഷനില്‍ ഒരു ദിവസം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. ഈ സംഭവങ്ങളുണ്ടാക്കിയ മാനസികമായ വിഷമത്തെ തുടര്‍ന്നാണ് ശ്രീദേവി ടീച്ചര്‍ ആത്മഹത്യ ചെയ്തതെന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Suicide, Police, Family, Complaint, Teacher, Principal, Students, Investigates, Principal suicide; Teacher's family with strong legal action
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia