കാഞ്ഞങ്ങാട് മദ്യദുരന്തം; മുഖ്യപ്രതി പ്രിന്‍സിനെ കോടതിയില്‍ ഹാജരാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാഞ്ഞങ്ങാട് മദ്യദുരന്തം; മുഖ്യപ്രതി പ്രിന്‍സിനെ കോടതിയില്‍ ഹാജരാക്കി
കാഞ്ഞങ്ങാട് : പുഞ്ചാവി കടപ്പുറത്തെ വിഷമദ്യ ദുരന്തക്കേസില്‍ മുഖ്യപ്രതിയായ പ്രസീല്‍ പ്രിന്‍സി (45)നെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രിന്‍സിനെ ബുധനാഴ്ച രാവിലെയാണ് കനത്ത സുരക്ഷയില്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ എത്തിച്ചത്. പ്രതിയെ ഈ മാസം 16 വരെ റിമാന്റ് ചെയ്തു.

2003 ജൂണ്‍ അഞ്ചിന് പുഞ്ചാവി കടപ്പുറത്ത് വിഷമദ്യം കഴിച്ച് രണ്ടുപേര്‍ മരിക്കാനും ഒരാളുടെ കാഴ്ച നഷ്ടപ്പെടാനും ഇടയായ കേസിലെ മുഖ്യപ്രതിയാണ് പ്രിന്‍സ്. സംഭവത്തിന് ശേഷം ഒളിവിലായ പ്രിന്‍സിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് പ്രിന്‍സ് തൃശൂരിലെ ഷീല എന്ന വീട്ടമ്മയെ വേലക്കാരിയുടെ സഹായത്തോടെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കാറും കവര്‍ന്ന കേസില്‍ പിടിയിലായി വിയ്യൂര്‍ ജയിലില്‍ അടക്കപ്പെട്ടത്. പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചാണ് പ്രിന്‍സിനെ ബുധനാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ എത്തിച്ചത്.

Keywords:  kasaragod, kanhangad, Kerala, Accused, Court 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia