SWISS-TOWER 24/07/2023

PM Modi | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തെ നോട്ടമിട്ട് വീണ്ടും മോദി; പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് പൊരിവെയിലില്‍ പാലക്കാട്ട് സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോ

 


ADVERTISEMENT

പാലക്കാട്: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളെ ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട്ടെ റോഡ് ഷോ ബി ജെ പി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. ഇത്തവണ പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായാണ് നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം എന്‍ ഡി എ സ്ഥാനാര്‍ഥികളും റോഡ് ഷോയില്‍ പങ്കെടുത്തു.

അഞ്ചുവിളക്കില്‍ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ പ്രകടനം നടത്തിയത്. പാലക്കാട്ടെ ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളം റോഡ് ഷോ നടന്നു. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബി ജെ പി ജില്ലാ നേതൃത്വം അവകാശപ്പെട്ടു. പ്രദാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച (19.03.2024) രാവിലെ പത്തരയോടെ പാലക്കാട് മേഴ്‌സി കോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കര്‍, ബി ജെ പി പാലക്കാട് ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

അതേസമയം, തിങ്കളാഴ്ച (18.03.2024) വൈകിട്ട് മോദി കോയമ്പതൂരിലും റോഡ് ഷോ നടത്തിയിരുന്നു. ഈ സംഭവത്തില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പതൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപലിനെതിരെ നടപടിയെടുക്കാന്‍ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു.

PM Modi | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തെ നോട്ടമിട്ട് വീണ്ടും മോദി; പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് പൊരിവെയിലില്‍ പാലക്കാട്ട് സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോ

വിദ്യാര്‍ഥികള്‍ക്കൊപ്പം റാലിയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിടേണിങ് ഓഫീസര്‍ റിപോര്‍ട് തേടിയിട്ടുണ്ട്. റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ശ്രീ സായി ബാബ എയ്ഡഡ് മിഡില്‍ സ്‌കൂളിലെ 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം ഉണ്ടെന്നും ചീഫ് എജ്യുകേഷന്‍ ഓഫീസര്‍ എം ബാലമുരളി തിങ്കളാഴ്ച തന്നെ പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിയാണ് അടിക്കടി അവിടേക്ക് ഓടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പരിഹസിച്ചു. ശിശു - മരണനിരക്കില്‍ കേരളത്തെ സൊമാലിയയോട് ഉപമിച്ച് 2016ല്‍ മോദി നടത്തിയ പരാമര്‍ശം അന്ന് വന്‍ വിവാദമായിരുന്നു.

Keywords: News, Kerala, Kerala-News, Palakkad-News, Lok-Sabha-Election-2024, Prime Minister, PM Modi, Narendra Modi, Road Show, Palakkad News, Election, Lok Sabha Election, Congress, Politics, Party, Criticism, Jairam Ramesh, Prime Minister Narendra Modi's road show at Palakkad.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia