Criticized | മുഖ്യമന്ത്രിയെ മറയില്ലാതെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം പ്രതിരോധത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (KVARTHA) മൂന്ന് മുന്നണികളും തമ്മില്‍ പൊടിപാറിയ പോരാട്ടം നടക്കുന്ന തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎമിനും മുഖ്യമന്ത്രിക്കുമെതിരെ കടന്നാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തുടക്കമിട്ടതോടെ പൂര നഗരിയില്‍ വിവാദങ്ങള്‍ക്കും ചൂടുപിടിക്കുന്നു.

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുന്നംകുളത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടക്കം അതിരൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലുമാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചത്.

Criticized | മുഖ്യമന്ത്രിയെ മറയില്ലാതെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം പ്രതിരോധത്തില്‍
 
ഇതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സര്‍കാരിനെ മോദി വിമര്‍ശിച്ചു. മുഖ്യമന്ത്രിയും മകളും വരെ അഴിമതിയില്‍ പെട്ടെന്നാണ് മാസപ്പടി കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞത്. മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാന്‍ സംസ്ഥാന സര്‍കാന്‍ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്.

മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതി എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സിപിഎം ജില്ലാ സെക്രടറിയുടെ പേരില്‍ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂര്‍ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഈ കൊള്ളകള്‍ കാരണമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാന സര്‍കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണ്. എന്നാല്‍ കേന്ദ്രമാണ് കാരണമെന്ന് കള്ളം പറയുകയാണ് സംസ്ഥാന സര്‍കാര്‍ ചെയ്യുന്നത്. വിഷയം ചൂണ്ടികാട്ടി സുപ്രീം കോടതിയില്‍ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടിയെന്നും മോദി അഭിപ്രായപ്പെട്ടു.

അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കില്‍ അടക്കും. അഴിമതി നടത്തിയവരില്‍ നിന്നും പണം തിരികെ പാവങ്ങള്‍ക്ക് എത്തിക്കും. അഴിമതിക്കാര്‍ മോദിയെ തടയാന്‍ ശ്രമിക്കുന്നുവെന്നും മോദി ഇവരെ പേടിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്ക് ചെയ്യുന്ന ഓരോ വോടും അഴിമതിക്ക് എതിരെയാണ്. കേരളത്തിലെ ഓരോ വീടുകളിലും മോദിയുടെ സന്ദേശം എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന തൃശൂരില്‍ പ്രധാനമന്ത്രി ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളി സിപിഎമിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിപിഎമിനെ അഴിമതിക്കാരുടെ പാര്‍ടിയായി ചിത്രീകരിക്കുകയും കോണ്‍ഗ്രസുമായി ഇവിടെ ഏറ്റുമുട്ടി ഡെല്‍ഹിയില്‍ വന്നു ഒരേ പ്ലേറ്റില്‍ വന്നു ആഹാരം കഴിക്കുന്നുവെന്ന അവസരവാദ നിലപാടാണെന്ന ഊന്നലാണ് നരേന്ദ്രമോദി തന്റെ ഒരു മണിക്കൂര്‍ നീളുന്ന പ്രസംഗത്തിലൂടെ ഉന്നയിച്ചത്. 

കോണ്‍ഗ്രസിനെയും സിപിഎമിനെയും ഒരേ സമയം മുള്‍മുനയില്‍ നിര്‍ത്തുക വഴി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് മുന്‍തൂക്കം കിട്ടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Keywords: Prime Minister Narendra Modi Criticized Pinarayi Govt, Thrissur, News, Prime Minister, Narendra Modi, Criticized, Pinarayi Vijayan, Politics, CPM, UDF, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia