വികസനത്തിന് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 19.02.2021) വികസനത്തിന് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാകവി കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം വികസന കാഴ്ചപ്പാട് വിശദീകരിച്ചത്. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസനത്തിന് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

അമൃത് ദൗത്യത്തില്‍ തിരുവനന്തപുരം അരുവിക്കരയില്‍ നിര്‍മിച്ച പ്രതിദിനം ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംസ്‌കരണ പ്ലാന്റ്, 320 കെവി പുഗലൂര്‍ തൃശൂര്‍ അതിവേഗ വൈദ്യുതി പ്രസരണ പദ്ധതി, 50 മെഗാവാട്ട് കാസര്‍കോട് സൗരോര്‍ജ പദ്ധതി എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പെട്ട സംയോജിത നിര്‍ദേശനിയന്ത്രണ കേന്ദ്രം, 427 കോടി രൂപ ചെലവില്‍ സജ്ജമാക്കുന്ന സ്മാര്‍ട്ട് റോഡ് പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. വൈദ്യുതി രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനാണ് വേദിയൊരുങ്ങുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസഹായത്തിന് നന്ദിയും അറിയിച്ചു.

Keywords:  Prime Minister Modi inaugurates key power projects in Kerala, Thiruvananthapuram, News, Politics, Prime Minister, Narendra Modi, Inauguration, Pinarayi vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia