പിണറായി വിജയന് പിറന്നാള്‍ ആശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 24.05.2020) എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണറും. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനം. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ പിറന്നാള്‍ ആശംസ അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് പിറന്നാള്‍ ദിനമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

പിണറായി വിജയന് പിറന്നാള്‍ ആശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Keywords:  News, Kerala, Thiruvananthapuram, CM, Birthday, Governor, Ram Nath Kovind, Narendra Modi, PM, Prime Minister and Governor wishes Pinarayi Vijayan on his Birthday
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia