വീട്ടിലെ ദോഷമകറ്റാമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണവുമായി ശാന്തിക്കാരന്‍ മുങ്ങി

 


വീട്ടിലെ ദോഷമകറ്റാമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണവുമായി ശാന്തിക്കാരന്‍ മുങ്ങി
എടത്വ: തലവടി ആനപ്രമ്പല്‍ വടക്ക് ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ചേന്നങ്കരി ആയിരവേലി കൊളുത്താടി വീട്ടില്‍ ഷാജി (45) ആണ് വീട്ടിലെ ദോഷമകറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയത്. ആറു മാസങ്ങള്‍ക്ക് മുമ്പാണ് ശാന്തിക്കാരനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തിലെത്തുന്നവരുമായി ചങ്ങാത്തം കൂടിയ ശേഷം വീട്ടില്‍ ദോഷമുണ്ടെന്നും അതിന് പരിഹാരമായി കലശം കെട്ടണമെന്ന് നിര്‍ദേശിക്കുകയും പിന്നീട് കലശത്തില്‍ നിക്ഷേപിക്കാന്‍ സ്വര്‍ണം മേടിച്ച് പട്ടില്‍ പൊതിഞ്ഞ കലശകുടം പൂജയ്ക്കുശേഷം അവരവരുടെ കൈയ്യില്‍ നല്‍കുകയും 41 ദിവസത്തിനു ശേഷം വീട്ടില്‍ പൂജ നടത്തിയേ സ്വര്‍ണാഭരണം തിരികേ എടുക്കാവു എന്നും പറയുകയായിരുന്നു.

എന്നാല്‍ 50 ദിവസം കഴിഞ്ഞിട്ടും പൂജ നടത്തി സ്വര്‍ണാഭരണം തിരികെ എടുത്തുകൊടുക്കാഞ്ഞതിനെ തുടര്‍ന്ന് സ്വര്‍ണത്തിന്റെ ഉടമകള്‍ ബഹളം വെച്ചപ്പോള്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടില്‍ പൂജ നടത്താമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെത്തി തിരക്കിയപ്പോള്‍ ശാന്തിക്കാരന്‍ സ്ഥലം വിട്ടിരിന്നു. ആനപ്രമ്പല്‍ വടക്ക് പുത്തന്‍ പുരയില്‍ എം.ഡി. രാജപ്പന്റെ മൂന്ന് പവന്റെ സ്വര്‍ണമാല, വീഴാപുറത്ത് രാഗിണിയുടെ ഒരു വള, വെട്ടുപറമ്പില്‍ ചിറ അഭിലാഷിന്റെ അഞ്ച് പവന്റെ ആഭരണങ്ങള്‍ എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ എടത്വ പോലീസില്‍ പരാതി നല്‍കി.

Keywords: Gold, Rajappan, Month, Police, Temple, House, Place, Kvartha, Malayalam Vartha, Malayalam News. Gold, Missing, Robbery, Temple, Alappuzha, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia