Accidental Death | നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈകിടിച്ച് വൈദികന് ദാരുണാന്ത്യം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈകിടിച്ച് വൈദികന് ദാരുണാന്ത്യം. നെല്ലിമൂടിന് സമീപം കണ്ണറവിളയില്‍ തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. അപകടത്തില്‍ സി എസ് ഐ തിരുപുറം സഭയിലെ വൈദികന്‍ ഷാജി ജോണ്‍(45) ആണ് മരിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ വൈദികന്‍ മരിച്ചെന്നാണ് അറിയുന്നത്.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി , കുറുവിലാഞ്ചല്‍ തുടങ്ങിയ സഭകളില്‍ ശുശ്രൂഷകനായിരുന്നു. പരേതനായ കുഞ്ഞുകൃഷ്ണന്റെയും സാം ഹെപ്‌സി ബായിയുടെയും മകനാണ്.

ഭാര്യ: പരേതയായ ആഷ എല്‍ സ്റ്റീഫന്‍. മക്കള്‍: ആഷിന്‍ എസ് ജോണ്‍(വിദ്യാര്‍ഥി), ആഷ്‌ന എസ് ജോണ്‍ (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: സാം കെ ജോണ്‍ (അസി. അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍, സിഎസ്‌ഐ മഹാ ഇടവക ഓഫീസ്), ഷീബ ജോണ്‍.
Aster_MIMS

Accidental Death | നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈകിടിച്ച് വൈദികന് ദാരുണാന്ത്യം

Keywords: Priest died in Road accident, Thiruvananthapuram, News, Lorry, Bike, Accident, CCTV, Police, Probe, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia