Prickly Heat Rash | ചൂടുകുരുമൂലം അസഹ്യത അനുഭവപ്പെടുന്നുണ്ടോ? ഈ ഒറ്റമൂലികള്‍ പരീക്ഷിച്ചാല്‍ ഫലം ഉറപ്പ്

 

കൊച്ചി: (KVARTHA) വേനല്‍ കാലം വന്നതോടെ അസഹ്യമായ ചൂടുകാരണം ദേഹത്ത് ചൂടുകുരുവും എത്തിത്തുടങ്ങി. ചൂടുകാലത്ത് പ്രായ ഭേദമെന്യേ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ചൂടുകുരു. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഇല്ലാതെ ചൂട് കുരു ആരിലും വരാം. ചര്‍മത്തില്‍ അവിടവിടങ്ങളിലായാണ് ഇത് കാണപ്പെടുന്നത്. പലതരത്തിലുള്ള മരുന്നുകളും ചൂടുകുരു മാറാനായി പരീക്ഷിച്ച് നോക്കുന്നവരുണ്ട്. എന്നാല്‍ പരിഹാരം കാണുന്നില്ലെന്നാണ് ഇവരുടെ പരാതി.

ചൂടുകുരുവിന്റെ പ്രധാന കാരണം വിയര്‍പ്പ് ഗ്രന്ഥികളില്‍ നിന്നുള്ള ദ്വാരം അടയുന്നതാണ്. വേനല്‍കാലത്ത് വിയര്‍പ്പ് മൂലം ചര്‍മത്തിലെ ദ്വാരങ്ങള്‍ അടയുകയും കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ചൂടുകുരു ചിലപ്പോള്‍ അസഹ്യമായ വേദന ഉണ്ടാക്കുന്നു. ഉറങ്ങാന്‍ പോലും പറ്റിയെന്ന് വരില്ല.

Prickly Heat Rash | ചൂടുകുരുമൂലം അസഹ്യത അനുഭവപ്പെടുന്നുണ്ടോ? ഈ ഒറ്റമൂലികള്‍ പരീക്ഷിച്ചാല്‍ ഫലം ഉറപ്പ്

ചൂടുകുരുവിന്റെ കാരണങ്ങള്‍


വിയര്‍പ്പ് ഗ്രന്ഥികളില്‍ നിന്നു പുറത്തേക്കുള്ള മാര്‍ഗം അടയുന്നതിനാല്‍ അമിതമായ ചൂടും, ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാവുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വിയര്‍പ്പ് പറ്റിയ വസ്ത്രങ്ങള്‍ അധിക നേരം ഉപയോഗിക്കാതിരിക്കുക. ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ ചൂടു കുരുക്കള്‍ വര്‍ധിക്കാന്‍ കാരണമാകും. അതിനാല്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും വസ്ത്രങ്ങളിലൂടെ ആയിരിക്കും പല രോഗങ്ങളും വരുന്നത് എന്നും അറിഞ്ഞിരിക്കുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗങ്ങള്‍

*തൈര് കൊണ്ട് പരിഹാരം

ചൂടുകുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത വഴിയാണ് തൈര്. തൈര് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ചൂട് കുരുവിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചര്‍മത്തില്‍ ചൂടുകുരുക്കളുള്ള ഭാഗത്ത് തണുത്ത തൈര് തേച്ചുപിടിപ്പിക്കുക. നന്നായി മസ്സാജ് ചെയ്യുന്നതും നല്ലതാണ്. പത്ത് മിനുട് കഴിഞ്ഞ് കഴുകിക്കളയാം. ഇതിലൂടെ ചൂടു കുരുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും.

*അരി കഴുകിയ വെള്ളം

ചൂട് കുരുവിനുള്ള മറ്റൊരു പ്രകൃതിദത്ത വഴികളില്‍ ഒന്നാണ് അരി കഴുകിയ വെള്ളം. അരി കഴുകിയ വെള്ളം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ചൂട് കുരുവിനെ ഇല്ലാതാക്കാന്‍ സാധിക്കും. ചൂടു കുരു ഉള്ളവര്‍ അരി കഴുകിയ വെള്ളത്തില്‍ കുളിച്ചാല്‍ മതി.

* അരയാലിന്റെ തോലും ചൂടുകുരുവിന് വളരെ ഫലപ്രദമാണ്. തൊലി ഉണക്കിപ്പൊടിച്ച് ചൂടുകുരു ഉള്ള ഭാഗങ്ങളില്‍ തേച്ചാന്‍ ഫലം ഉറപ്പ്.

*ചൂടുകുരുവിന് ഫലപ്രദമായ പ്രതിവിധിയാണ് ഓട്‌സ്. അല്പം ഓട്‌സ് ബാത് ടബ്ബിലിട്ട് നല്ലതുപോലെ ഇളക്കുക. തുടര്‍ന്ന് ഇതില്‍ പതിനഞ്ച് മിനുടെങ്കിലും കിടക്കുക. ഇത് ചര്‍മത്തിന് വളരെ ഗുണം ചെയ്യും. ദിവസം രണ്ട് തവണ ഇത്തരത്തില്‍ ചെയ്താല്‍ ചൂടുകുരു പമ്പ കടക്കും.

* ഇറുകി കിടക്കുന്ന വസ്ത്രങ്ങള്‍ വേനല്‍കാലത്ത് ഒഴിവാക്കുക.

*കടുത്ത ചൂടില്‍ നിന്നും ചൂടുകുരുവില്‍ നിന്നും മുക്തി നേടാന്‍ ചൂടുകുരു കാണപ്പെടുന്ന സ്ഥലങ്ങളില്‍ ചെറിയ ഐസ് ക്യൂബുകള്‍ കൊണ്ട് ഉരയ്ക്കുക. ഫലം ഉറപ്പ്.

*രണ്ട് സ്പൂണ്‍ സാന്‍ഡല്‍ പൗഡറും, മല്ലിപ്പൊടിയും എടുക്കുക. അതില്‍ രണ്ടോ മൂന്നോ സ്പൂണ്‍ പനിനീര്‍ ചേര്‍ത്ത് പേസ്റ്റുണ്ടാക്കുക. ഇത് ചൂടുകുരു ഉള്ള സ്ഥലങ്ങളില്‍ തേച്ച് ഉണക്കുക. അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. കുരു നിശേഷം മാറും

* ചൂടുകുരുവിന് ഫുള്ളേഴ്‌സ് എര്‍ത് അഥവാ മുള്‍ട്ടാണി മിട്ടി എന്ന മണ്ണ് വളരെ ഫലപ്രദമാണ്. നാല് അഞ്ച് ടേബിള്‍സ്പൂണ്‍ പൊടിയില്‍ രണ്ട്-മൂന്ന് ടേബിള്‍ സ്പൂണ്‍ പനിനീരും, അത്ര തന്നെ വെള്ളവും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് ചൂടുകുരു ഉള്ള സ്ഥലങ്ങളില്‍ തേച്ച് രണ്ടു- മൂന്ന് മണിക്കൂര്‍ നേരം ഉണങ്ങാന്‍ വച്ചശേഷം തണുത്തവെള്ളത്തില്‍ കഴുകുക.

* ഒരു കോടന്‍ തുണിയോ, സ്‌പോഞ്ചോ തണുത്തവെള്ളത്തില്‍ മുക്കി ചൂടുകുരു ഉള്ള ഭാഗത്ത് അല്പസമയം വെയ്ക്കുക. ഇത് ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചാല്‍ ചൂടുകുരുവിന് വളരെ പെട്ടെന്ന് തന്നെ ആശ്വാസം ഉണ്ടാകും.

*കുറേ വേപ്പിലയെടുത്ത് നല്ലതുപോലെ അരയ്ക്കുക. ഇത് ചര്‍മത്തില്‍ തേച്ച് പിടിപ്പിച്ച് ഉണക്കുക. വേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഘടകം രോഗാണുക്കളെ നീക്കം ചെയ്ത് പെട്ടെന്ന് തന്നെ ഫലം തരും.

*ഒരു ടീസ്പൂണ്‍ സോഡാപൊടി ഒരു കപ്പ് തണുത്തവെള്ളത്തില്‍ കലക്കുക. ഒരു വൃത്തിയുള്ള തുണി ഇതില്‍ മുക്കിപ്പിഴിഞ്ഞ ശേഷം ചൂടുകുരു ഉള്ള ഭാഗങ്ങളില്‍ വെയ്ക്കുക. വെള്ളം ചൂടുകുറയ്ക്കുമ്പോള്‍ ബേകിംഗ് സോഡ ചൊറിച്ചിലും അസ്വസ്ഥതകളും കുറയ്ക്കും. നല്ല ഫലം കിട്ടാനായി ദിവസവും നാലഞ്ച് തവണ ഇത് ആവര്‍ത്തിക്കുക.

*ദിവസവും ധാരാളം നാരങ്ങവെള്ളം കുടിക്കുന്നത് ചൂടുകുരു കുറയ്ക്കാന്‍ സഹായിക്കും. ദിവസവും മൂന്ന് നാല് ഗ്ലാസ് നാരങ്ങവെള്ളം കുടിച്ചാല്‍ രണ്ടാഴ്ചകൊണ്ട് തന്നെ ഫലം കാണാനാവും.

*തണുത്തവെള്ളത്തില്‍, സുഗന്ധങ്ങളോ, നിറമോ ചേര്‍ക്കാത്ത, ചര്‍മത്തിന് വരള്‍ചയുണ്ടാക്കാത്ത സോപ് ഉപയോഗിച്ച് കുളിക്കുക.

*ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കുക. ഇവ ചൂടുകുരു തടയില്ലെന്ന് മാത്രമല്ല, ചര്‍മ സുഷിരങ്ങള്‍ അടയാന്‍ ഇടയാക്കുകയും ചെയ്യുന്നു.

*ചോളത്തിന്റെ പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ചൂടുകുരുവുള്ള ഭാഗങ്ങളില്‍ തേച്ച് അര മണിക്കൂറോളം ഉണക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുക. ശരീരത്തില്‍ തേച്ച ചോളം നല്ലതുപോലെ കഴുകിക്കളയുക.

*വീടുകളില്‍ കറ്റാര്‍ വാഴ വളര്‍ത്തുന്നത് വളരെ നല്ലതാണ്. ഏറെ ഔഷധമൂല്യമുള്ളതാണ് കറ്റാര്‍വാഴ. ഇതിന്റെ ഇലയില്‍ നിന്നുള്ള ജെല്‍ ചൂടുകുരു ഉള്ള ഭാഗങ്ങളില്‍ തേക്കുക. അല്പസമയം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കുളിക്കുക.

*കലാമൈന്‍ ലോഷന്‍ ചൂടുകുരുവിന് വളരെ ഫലപ്രദമാണ്. ഹൈഡ്രോകോര്‍ടിസോണ്‍ ക്രീമും അസ്വസ്ഥതയുള്ള ഭാഗങ്ങളില്‍ തേക്കാവുന്നതാണ്.

*ചൂടുള്ളപ്പോള്‍ കഴിയുമെങ്കില്‍ തണലിലോ, എ സി, ഫാന്‍ എന്നിവയുടെ സമീപത്തോ സുരക്ഷിതമായ അകലത്തില്‍ നില്ക്കുക.

*ഉറങ്ങാന്‍ നല്ല വായുസഞ്ചാരമുള്ള തണുപ്പുള്ള സ്ഥലം ഉപയോഗിക്കുക.

*പുതുമഴ നനയുന്നത് ചൂടുകുരു പോകാന്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇതും പരീക്ഷിച്ചു നോക്കാവുന്നതാണ്.

Keywords: Prickly Heat Rash: Treatments, Causes, and More, Kochi, News, Prickly Heat Rash, Health Tips, Treatment, Protect, Health, Cold Water, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia