Milk Price Hike | സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മില്‍മ പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും; 5 ശതമാനത്തില്‍ കുറയാത്ത വര്‍ധന ഉണ്ടാകുമെന്ന് ചെയര്‍മാന്‍

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെസി എന്നീ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പാലക്കാട് അറിയിച്ചു. എത്ര രൂപ കൂടുമെന്നത് വൈകീട്ടോടെ അറിയാനാകുമെന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി.
               
Milk Price Hike | സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മില്‍മ പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും; 5 ശതമാനത്തില്‍ കുറയാത്ത വര്‍ധന ഉണ്ടാകുമെന്ന് ചെയര്‍മാന്‍

അരി, പയര്‍, പാല്‍ ഉല്‍പന്നങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ അഞ്ച് ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം. പാകറ്റിലുള്ള മോരിനും തൈരിനുമടക്കം അഞ്ച് ശതമാനം നികുതി ഏര്‍പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാണ് നിലവില്‍ വരുന്നത്. പാകറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം അഞ്ച് ശതമാനം നികുതി പ്രാബല്യത്തിലാകും.

ഭക്ഷ്യവസ്തുക്കള്‍ക്കാണ് ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസി, പനീര്‍ തുടങ്ങിയ ക്ഷീരോല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി വരും. അരിക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ ഉയരാം. കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാനമാണ് തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കുന്നത്. ഇതോടൊപ്പം പരിഷ്‌കരിച്ച മറ്റ് നികുതി നിരക്കുകളും നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

Keywords:  Latest-News, Kerala, Top-Headlines, Rate, Price, Hike, Cash, GST, Food, Rice, Milk Products, Milma Chairman, Prices of milk products will increase in the state from Monday; Milma Chairman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia