Supplyco | വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനത്തിന് ഇരുട്ടടിയായി സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം
Nov 10, 2023, 19:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനത്തിന് ഇരുട്ടടിയായി സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്‍ ഡി എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കടം വാങ്ങി സപ്ലൈകോ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു.
വര്‍ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാം. ഏഴ് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. 13 സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി, തുവര പരിപ്പ്, കുറുവ അരി, കടല, മല്ലി, മുളക്, വെളിച്ചെണ്ണ, പഞ്ചസാര, പച്ചരി എന്നീ സാധനങ്ങളുടെ വിലയാണ് വര്‍ധിക്കുക.
വില വര്‍ധിപ്പിക്കണമെന്ന് നേരത്തേ സപ്ലൈകോ സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു. എല്‍ എഡി എഫ് അധികാരത്തില്‍ വന്നാല്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പ്രകടന പത്രികയിലുണ്ടായിരുന്നു. നിലവില്‍ സപ്ലൈകോയ്ക്ക് സര്‍കാര്‍ 1525 കോടി കുടിശ്ശിക നല്‍കാനുണ്ട്. ഒന്നുകില്‍ കുടിശ്ശിക നല്‍കുക അല്ലെങ്കില്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുക എന്നായിരുന്നു സപ്ലൈകോയുടെ ആവശ്യം.
പാവപ്പെട്ട ആളുകളുടെ ഏക ആശ്രയമായിരുന്നു സപ്ലൈകോയില്‍ നിന്നും സബ് സിഡി സാധനങ്ങള്‍ ലഭിക്കുന്നത്. ഇതുവരെ സപ്ലൈകോ സാധനങ്ങള്‍ കിട്ടാനില്ലെന്ന പരാതിയാണ് ഉയര്‍ന്നിരുന്നത്. അതിനിടെയാണ് സബ് സിഡി സാധനങ്ങളുടെ വില തന്നെ വര്‍ധിപ്പിച്ചിരിക്കുന്നത്.

Keywords: Prices of 13 essential commodities distributed via Supplyco to be hiked, decision in LDF meeting, Thiruvananthapuram, News, Supplyco, Price Hiked, Essential Commodities, LDF, Meeting, EP Jayarajan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.