SWISS-TOWER 24/07/2023

Rice Crisis | അരിവില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു; ഊണിന് വിലകൂട്ടി ഹോടെല്‍ ഉടമകള്‍, സാധാരണക്കാര്‍ പ്രതിസന്ധിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഇടത്തരക്കാരുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കി അരിവില കൂടുന്നു. ഒരുമാസത്തിനിടെ വിവിധ ബ്രാന്‍ഡുകളിലെ അരിക്ക് എട്ടുരൂപവരെയാണ് കൂടിയത്. നാട്ടുമ്പുറങ്ങളിലെ സാധാരണ കടകളില്‍ ഒരു കിലോ സാമാന്യം ഭേദപ്പെട്ട അരി വാങ്ങണമെങ്കില്‍ അറുപതു രൂപയെങ്കിലും നല്‍കണം. 
Rice Crisis | അരിവില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു; ഊണിന് വിലകൂട്ടി ഹോടെല്‍ ഉടമകള്‍, സാധാരണക്കാര്‍ പ്രതിസന്ധിയില്‍
ഇതോടെ കഞ്ഞികുടി മുട്ടിയ അവസ്ഥയിലാണ് റേഷന്‍ അരികിട്ടാത്തവര്‍. കുറുവ, ബോധന, പൊന്നി ഇനങ്ങള്‍ക്ക് മൊത്ത വിലയില്‍ തന്നെ ആറുമുതല്‍ എട്ടുരൂപയുടെ വര്‍ധനവാണുളളത്. സംസ്ഥാനത്ത് ഇടത്തരം കുടുംബങ്ങളില്‍ ഇത്തരം അരികളാണ് ഉപയോഗിക്കുന്നത്.

ബിരിയാണി അരിക്കും വിലകൂടിയിട്ടുണ്ട്. കയമ, കോല അരികള്‍ക്ക് അടുത്ത കാലത്ത് പത്തുരൂപയാണ് വര്‍ധനവുണ്ടായത്. ഇന്‍ഡ്യയില്‍ നിന്നും അരികയറ്റുമതി വര്‍ധിച്ചതാണ് അരിക്ക് വിലകൂടാന്‍ കാരണമായതെന്നാണ് മൊത്തവിതരണക്കാര്‍ പറയുന്നത്. ഇന്ധനവില നാള്‍ക്കു നാള്‍ കൂടിവരുന്നതും അരിയുടെ വിലമുകളിലോട്ടാക്കി.

അരിയുടെ കയറ്റുമതി കുറയ്ക്കാന്‍ ഇന്ധനവിലയില്‍ ഇളവു വരുത്താനും കേന്ദ്രസര്‍കാര്‍ തയാറായെങ്കില്‍ മാത്രമെ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയുളളൂ. കയറ്റുമതിക്കാര്‍ മുന്‍കൂര്‍ പണം നല്‍കുന്നതിനാല്‍ ഇതരസംസ്ഥാനങ്ങളിലെ മില്‍ ഉടമകള്‍ അവര്‍ക്ക് അരി നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.

അരിവിലവര്‍ധനവിന്റെ മറവില്‍ കണ്ണൂര്‍ നഗരത്തില്‍ ഊണിന് അറുപതു രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. അന്‍പതുരൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് പല ഹോടെലുകളും പത്തുരൂപ വര്‍ധിപ്പിച്ചത്. ഇതു നഗരത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്ന സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Aster mims 04/11/2022

Keywords:  Price of rice is increasing day by day; Hotel owners increased food pric, Kannur, News, Crisis, Increased, Price, Hotel, Food, Ration Shop, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia