K Sudhakaran | 'സുധാകരന്‍ മത്സരിക്കണം, കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ്'; കേരളത്തില്‍ പാര്‍ടി സംവിധാനം പൊളിച്ചെഴുതാന്‍ ഹൈക്കമാന്‍ഡ് നീക്കം തുടങ്ങി

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രാജിവെക്കാൻ പാര്‍ട്ടിക്കുളളില്‍ സമ്മര്‍ദമേറുന്നു. സിറ്റിങ് എം.പിയായ സുധാകരനെ കണ്ണൂരില്‍ വീണ്ടും മത്സരിപ്പിക്കാനുളള നീക്കം എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ശക്തമാക്കിയതോടെയാണ് പാര്‍ട്ടിയുടെ അമരത്തു നിന്നും സുധാകരനെ ഒഴിവാക്കാനുളള അണിയറ നീക്കങ്ങള്‍ തുടങ്ങിയത്. സുധാകരനെ തല്‍സ്ഥാനത്തു നിന്നും നീക്കാന്‍ കഴിഞ്ഞ കുറെക്കാലമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരികയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പിന്‍തുണയും ഇവര്‍ക്കുണ്ടെന്നാണ് വിവരം.
  
K Sudhakaran | 'സുധാകരന്‍ മത്സരിക്കണം, കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ്'; കേരളത്തില്‍ പാര്‍ടി സംവിധാനം പൊളിച്ചെഴുതാന്‍ ഹൈക്കമാന്‍ഡ് നീക്കം തുടങ്ങി

സമരാഗ്നി ജാഥയുടെ ഭാഗമായി കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പലതവണയാണ് കൊമ്പുകോര്‍ത്തത്. മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പോലും ഇരു നേതാക്കള്‍ക്കും സംയമനം പാലിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തിരിക്കുന്നതു കൊണ്ടു പാര്‍ട്ടിക്ക് യാതൊരു ഗുണവും ചെയ്യില്ലെന്ന പരാതികളും സുധാകരന്റെ ഏകപക്ഷീയമായ ചില നടപടികളെ കുറിച്ചു ഗ്രൂപ്പ് ഭേദമന്യേ ഹൈക്കമാന്‍ഡിന് പരാതി ലഭിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കാനുളള അവസരമായാണ് എഐസിസിയുടെ സംഘടനാചുമതലയുളള കെ.സി വേണുഗോപാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുധാകരനെ വീണ്ടും കണ്ണൂരില്‍ നിന്നും മത്സരിപ്പിക്കാനുളള തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

എന്നാല്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിലനിന്നുകൊണ്ടു താന്‍ വേണമെങ്കില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാമെന്നാണ് സുധാകരന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതു സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. കണ്ണൂരില്‍ സുധാകരനാണ് ഏറ്റവും സാധ്യതയുളള യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് എഐസിസി നിയോഗിച്ച സുനില്‍ കനഗേലു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇരട്ടപദവി ചൂണ്ടിക്കാണിച്ചു സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും ഇറക്കി വിട്ടു കേരളത്തില്‍ പിടിമുറുക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കമെന്നാണ് വിമർശനം.
  
K Sudhakaran | 'സുധാകരന്‍ മത്സരിക്കണം, കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ്'; കേരളത്തില്‍ പാര്‍ടി സംവിധാനം പൊളിച്ചെഴുതാന്‍ ഹൈക്കമാന്‍ഡ് നീക്കം തുടങ്ങി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia