പമ്പയിലെ മണല്‍ക്കൊള്ള കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതി: പി കെ കൃഷ്ണദാസ്

 


ADVERTISEMENT

തലശേരി: (www.kvartha.com 04.06.2020) പമ്പയിലും ബാവലിയിലും നടത്താന്‍ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ മണല്‍കൊളള കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിയാണെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും അറിവോടെയും അനുമതിയോടെയുമാണ് മണല്‍കൊളളയ്ക്കുളള സാഹചര്യമൊരുക്കിയത്. ഈ പകല്‍ക്കൊളള നടക്കാതെ പോയത് ബിജെപിയുടെ ഇടപെടല്‍ മൂലമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഉണ്ടാക്കിയ കരാറിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണ ലഭിച്ചത് കോട്ടയത്തെ കരാറുകാരന്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ്. തിരുവനന്തപുരത്താണ് ചര്‍ച്ച നടന്നത്. സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ കോടികളുടെ കോഴ കൈപ്പറ്റിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തണം.

പമ്പയിലെ മണല്‍ക്കൊള്ള കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതി: പി കെ കൃഷ്ണദാസ്

പ്രളയകാലത്ത് സംസ്ഥാനത്തെ അഞ്ച് പുഴകളില്‍ അടിഞ്ഞ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനാണ് കരാര്‍ നല്‍കിയതെങ്കിലും വ്യാപകമായി മണല്‍ കൊളള നടത്തുകയായിരുന്നു. കരാര്‍ ദുരൂഹവും സ്വകാര്യവുമാണ്. കരാര്‍ നല്‍കിയ ക്ലേ ആന്റ് സിറാമിക്സ് കമ്പനി ഇതുവരെ ഇത്തരത്തിലൊരു പ്രവൃത്തി ഏറ്റെടുത്തിട്ടില്ല.

കോട്ടയത്തെ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയ ശേഷം ഇത് മൂടിവെക്കാന്‍ ക്ലേ സിറാമിക്സിനെന്ന വ്യാജേന കരാര്‍ നല്‍കുകയായിരുന്നു. കരാറില്‍ യാതൊരു വ്യവസ്ഥയും നിബന്ധനയുമില്ല. പ്രളയം നടന്ന ഉടന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതെ വര്‍ഷകാലം അടുത്തെത്തിയിരിക്കെ തിരക്കിട്ട് കരാര്‍ നല്‍കുകയായിരുന്നു. ഇതു തന്നെ ദുരൂഹമാണെന്നും പി കെ കൃഷ്ണദാസ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 
Keywords:  News, Kerala, Thalassery, Press meet, BJP, CM, Leader, Corruption, Statement, Press Meet by P K Krishna Das
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia