രാഷ്ട്രപതി കണ്ണൂരില്‍: സുരക്ഷ ശക്തമാക്കി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 19.11.2019) രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരിലെത്തുന്നു. ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്. വൈകിട്ട് 4.30 മണിക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.

രാഷ്ട്രപതി കണ്ണൂരില്‍: സുരക്ഷ ശക്തമാക്കി

തുടര്‍ന്ന് വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഏഴിമല നാവിക അക്കാദമിയിലെത്തും. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്ട്രപതി സാക്ഷ്യം വഹിക്കും. 10.15ന് മുതിര്‍ന്ന ഓഫീസര്‍മാരുമായും ഉദ്യോഗസ്ഥരുമായും സംവദിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  President Ram Nath Kovind will visit Kannur on Tuesday, Kannur, News, Kannur Airport, Award, President, Kerala, Visit.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia