ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ രീതിയാണ് രാജ്യത്തിന് ആവശ്യം: രാഷ്ട്രപതി

 


പെരിയ (കാസര്‍കോട്):(www.kvartha.com 18.07.2014) ഗവേഷത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ രീതി അവലംബിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. കാസര്‍കോട് പെരിയ കേന്ദ്ര സര്‍വലാശാലയില്‍ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 60ലധികം എന്‍.ഐ.ടികള്‍,  3,000ഓളം കോളജുകള്‍ തുടങ്ങി വിപുലമായ വിദ്യാഭ്യാസ രീതിയാണ് ഇന്ന് ഇന്ത്യയിലുള്ളത്.

എങ്കിലും ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ അപൂര്‍വം ചില എന്‍.ഐ.ടികള്‍ മാത്രമാണുള്ളതെന്നത് ദുഃഖകരമായ അവസ്ഥയാണെന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു. തക്ഷശീല, നളന്ത തുടങ്ങി പ്രൗഢമായ സര്‍വകലാശാലയുള്ള നാടായിരുന്നു നമ്മുടേത്. എന്നാലിന്ന് അവയുടെ നിലവാരത്തിലേക്കുള്ള യൂണിവേഴ്‌സിറ്റികള്‍ പോലും സൃഷ്ടിക്കാന്‍ നമുക്കാവുന്നില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്നത്തെ സാങ്കേതിക വിദ്യയെ മുഴുവന്‍ ഉപയോഗിപ്പെടുത്തിയുള്ളതാകണം നമ്മുടെ വിദ്യാഭ്യാസം. ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് വളര്‍ന്നു വരുന്ന യുവതലമുറയുടെ പങ്ക് സുപ്രധാനമാണ്.

ഇന്നത്തെ വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അധ്യാപകരുടെ നിലവാരത്തകര്‍ച്ചയാണ്. ഇതു പരിഹരിക്കാനാണ് നാം ആദ്യം ശ്രമിക്കേണ്ടത്. ഗവേഷണത്തിലൂന്നിയുള്ള വിദ്യാഭ്യാസത്തിലൂടെ ഈ കുറവ് ഒരു പരിധി വരെ പരിഹരിക്കാനാവുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. റിസര്‍ച്ച്, ഡെവലപ്‌മെന്റ്, ഇന്നൊവേഷന്‍ എന്നീ മൂന്ന് കാര്യങ്ങളായിരിക്കണം വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കേണ്ടത്. പൊതുജീവീതത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപകനായിരുന്നതിനാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും അധ്യാപന രീതിയെക്കുറിച്ചുമൊക്കെ വ്യക്തമായ കാഴ്ചപ്പാട് തനിക്കുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ രീതിയാണ് രാജ്യത്തിന് ആവശ്യം: രാഷ്ട്രപതി

Keywords: Kasaragod, Kerala, Pranab Mukherjee, President Pranab mukherjee inaugurates CU convocation programme
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia