രണ്ടാം പിണറായി സർകാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിതാക്കളായ സുന്നി നേതാക്കളുടെ സാന്നിധ്യവും അസാന്നിധ്യവും ചർചയായി

 


തിരുവനന്തപുരം: (www.kvartha.com 21.05.2021) രണ്ടാം പിണറായി വിജയൻ സർകാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിതാക്കളായി സുന്നി വിഭാഗം നേതാക്കൾ പങ്കെടുത്തപ്പോൾ ചിലർ പങ്കെടുക്കാത്തതും സാമൂഹ്യ മാധ്യമങ്ങളിലടക്കം ചർചയായി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കർശനമായ പ്രോടോകോളുകൾ പാലിച്ച് നടന്ന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമായിരുന്നു പ്രവേശനം.

രണ്ടാം പിണറായി സർകാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിതാക്കളായ സുന്നി നേതാക്കളുടെ സാന്നിധ്യവും അസാന്നിധ്യവും ചർചയായി


കേരള മുസ്‌ലിം ജമാഅത് ജനറൽ സെക്രടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രടറി എ പി അബ്ദുൽ ഹകീം അസ്ഹരി എന്നിവരാണ് സംബന്ധിച്ചത്. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പങ്കെടുത്തില്ല. അനാരോഗ്യവും കോവിഡ് സാഹചര്യവും കാരണമാണ് പങ്കെടുക്കാത്തതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിന് വളർചയുടെയും മനുഷ്യപ്പറ്റുള്ള വികസനത്തിന്റെയും പുതിയ അനുഭവങ്ങൾ നൽകാനും എല്ലാ വിഭാ​ഗം ജനങ്ങളെയും ഒരുമയോടെ മുന്നോട്ടു നയിക്കാനും പുതിയ സർകാരിന് കരുത്തുണ്ടാവട്ടേയെന്ന് ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. ജനക്ഷേമ- സുസ്ഥിര വികസന- സാമൂഹിക നീതി സങ്കല്പങ്ങളിൽ നിലയുറപ്പിച്ച് രണ്ടാമൂഴം മികവുറ്റതാക്കാൻ കഴിയട്ടെയെന്ന് ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു. നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കണ്ടു.

ഇൻഡ്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബകർ മുസ്ലിയാരും ആശംസകൾ നേർന്നു. കഴിഞ്ഞ ഭരണകാലത്ത് മുന്നോട്ടു വെച്ച സാമൂഹിക നീതിയുടെയും മതേതര, ജനാധിപത്യ, വികസന നിലപാടുകളുടെയും തുടർച കൂടിയായിരിക്കും പുതിയ മന്ത്രിസഭയുടെയും മുഖമുദ്ര എന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പുതുതലമുറയെ അണിനിരത്തിയുള്ള ഭരണ സഭയിൽ ജനങ്ങളർപിക്കുന്ന പ്രതീക്ഷ സാർഥകമാകണം. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങളും നീതിയും തുല്യമായി പരിഗണിച്ച് രാജ്യത്തിനാകമാനം മാതൃകാപരമായ ഭരണം കാഴ്ചവെക്കാൻ പുതിയ സർകാരിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

എസ് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രടറി സത്താർ പന്തല്ലൂർ ആശംസകൾ നേർന്നു. സാമൂഹ്യ നീതിയും സമഗ്ര വികസനവും പ്രാവർത്തികമാക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു.

Keywords:  Thiruvananthapuram, Kerala, News, Pinarayi Vijayan, SKSSF, Ministry, Kanthapuram A.P.Aboobaker Musliyar, Presence and absence of Sunni leaders invited to the swearing in ceremony of Pinarayi government was discussed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia