Alphonse Puthren | 'ഓടിസം സ്‌പെക്ട്രം ഡിസോര്‍ഡറാണെന്ന് കണ്ടെത്തി, ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ല'; സിനിമാ - തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ഞെട്ടിച്ച് 'പ്രേമം' സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍

 


കൊച്ചി: (KVARTHA) തന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി 'പ്രേമം' സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. 'ഓടിസം സ്‌പെക്ട്രം ഡിസോഡര്‍' എന്ന അവസ്ഥയിലൂടെ കടന്നു പോകുകയാണ് താന്‍ എന്നും, ഈ അവസ്ഥയില്‍ സിനിമ നിര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് രോഗം സ്വയം കണ്ടെത്തിയതെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. സംഭവം ചര്‍ച്ചയായതോടെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ നിന്നും പോസ്റ്റ് അല്‍ഫോന്‍സ് പിന്നീട് നീക്കം ചെയ്തു.

അല്‍ഫോന്‍സ് പുത്രന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ:


ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക് വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്റ് കണ്ടതോടെ, ആരാധകരടക്കം നിരവധിപ്പേരാണ് അല്‍ഫോന്‍സിന്റെ പോസ്റ്റില്‍ കമന്റുകളുമായി എത്തുന്നത്. സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിര്‍ണയം നടത്തൂവെന്നാണ് ആരാധകര്‍ പറയുന്നത്. 'അടിപൊളി ആയി തിരിച്ചു വരും. നിങ്ങള്‍ക്ക് അതിനു പറ്റും. നിങ്ങള്‍ക്കേ പറ്റൂ.' എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

തമിഴകത്തും ഏറെ ആരാധകരുള്ള അല്‍ഫോന്‍സിന്റെ ഈ പ്രഖ്യാപനം ഞെട്ടലോടെയാണ് തമിഴ് പ്രേക്ഷകരും കേട്ടത്. 'ഗിഫ്റ്റ്' എന്ന പുതിയ തമിഴ് സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു അപ്രതീക്ഷിത വാര്‍ത്ത വരുന്നതും.

ഫഹദ് ഫാസിലിനെയും നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി 'പാട്ട്' എന്നൊരു ചിത്രവും അല്‍ഫോന്‍സ് പ്രഖ്യാപിച്ചിരുന്നു. ഇനി ഈ സിനിമ പൂര്‍ത്തീകരിക്കാനാകുമോ എന്ന ആകുലതയും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.

അല്‍ഫോന്‍സ് അവസാനം സംവിധാനം ചെയ്ത ചിത്രമാണ് പൃഥ്വിരാജും നയന്‍താരയും ഒന്നിച്ച 'ഗോള്‍ഡ്'. 2013ല്‍ 'നേരം' എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിലെത്തി. സാമ്പത്തിക വിജയമായ 'നേര'ത്തിനുശേഷം 2015 ല്‍ നിവിന്‍ പോളിയെത്തന്നെ നായകനാക്കി സംവിധാനം ചെയ്ത 'പ്രേമം' മലയാളത്തില്‍ ട്രെന്‍ഡ്‌സെറ്ററായി മാറി.

തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD). ഓടിസം ഉള്ള വ്യക്തികള്‍ക്ക് പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലും ഇടപെടലിലും നിയന്ത്രിത അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങളിലും താല്‍പ്പര്യങ്ങളിലും പ്രശ്‌നങ്ങളുണ്ട്. ഇവര്‍ കാര്യങ്ങള്‍ പഠിക്കാനും അതിനെ ഗ്രഹിക്കാനും വ്യത്യസ്തമായ വഴികള്‍ ഉപയോഗിക്കുന്നു. അതായത് അവരുടെ തലച്ചോര്‍ കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ ഗ്രഹിച്ചെടുക്കുന്നു.

Alphonse Puthren | 'ഓടിസം സ്‌പെക്ട്രം ഡിസോര്‍ഡറാണെന്ന് കണ്ടെത്തി, ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ല'; സിനിമാ - തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ഞെട്ടിച്ച് 'പ്രേമം' സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍



Keywords: News, Kerala, Kerala-News, Social-Media-News, Quit, Premam, Cinema, Director, Alphonse Puthren, Announced, Exit, Films, Deletes, Post, Kochi News, 'Premam' director Alphonse Puthren announces exit from films, deletes post later.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia