Negligence | നിര്‍മാണത്തിലിരുന്ന ഓടയുടെ പലക തകര്‍ന്ന് വീണ് ഗര്‍ഭിണിക്ക് പരുക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഓടയ്ക്ക് അപ്പുറമുള്ള കടയില്‍ വസ്ത്രം വാങ്ങാന്‍ ഭര്‍ത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം
● കാലിന് ചെറിയ തോതില്‍ പരുക്കേറ്റതല്ലാതെ മറ്റ് പ്രശ്‌നങ്ങളില്ല
● നേരത്തെയും ഇവിടെ അപകടമുണ്ടായിട്ടുണ്ട്
● ഒട്ടും കട്ടിയില്ലാത്ത പലകയാണ് സ്ഥാപിച്ചിരുന്നതെന്നും യാതൊരു സുരക്ഷ മുന്‍കരുതലുകളും ഉണ്ടായിരുന്നില്ലെന്നും വ്യാപാരികള്‍
ആലപ്പുഴ: (KVARTHA) നിര്‍മാണത്തിലിരുന്ന ഓടയുടെ പലക തകര്‍ന്ന് വീണ് ഗര്‍ഭിണിക്ക് പരുക്ക്. ഇന്ദിരാ ജങ്ഷനില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഓടയ്ക്ക് അപ്പുറമുള്ള കടയില്‍ വസ്ത്രം വാങ്ങാന്‍ ഭര്‍ത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന പലക തകര്‍ന്നതാണ് അപകടത്തിന് കാരണമായത്. നാലു മാസം ഗര്‍ഭിണിയാണ് യുവതി.
കാലിനു ചെറിയ തോതില്‍ പരുക്കേറ്റതല്ലാതെ മറ്റ് പ്രശ്‌നങ്ങളില്ല. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചു. ഇതോടെ ഓടയ്ക്ക് മുകളില്‍ ശനിയാഴ്ച രാവിലെ അധികൃതര്‍ സ്ലാബ് സ്ഥാപിച്ചു. മൂന്ന് ആഴ്ചയോളമായി ഓടയ്ക്ക് മുകളില്‍ പലക സ്ഥാപിച്ച നിലയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നേരത്തെയും ഇവിടെ അപകടമുണ്ടായിട്ടുണ്ട്. ഒട്ടും കട്ടിയില്ലാത്ത പലകയാണ് ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്നതെന്നും യാതൊരു സുരക്ഷ മുന്‍കരുതലുകളും ഉണ്ടായിരുന്നില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.
#AlappuzhaAccident, #ConstructionSafety, #PregnantWomanInjured, #KeralaNews, #LocalProtest, #Negligence
