Protection | വന്യമൃഗങ്ങളെ പേടിച്ച് ഗര്‍ഭിണിയും കുട്ടികളും രാത്രി കഴിയുന്നത് ഏറുമാടത്തില്‍; അടിയന്തര സംരക്ഷണമൊരുക്കാന്‍ നിര്‍ദേശം

 


ADVERTISEMENT

സീതത്തോട്: (www.kvartha.com) ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Protection | വന്യമൃഗങ്ങളെ പേടിച്ച് ഗര്‍ഭിണിയും കുട്ടികളും രാത്രി കഴിയുന്നത് ഏറുമാടത്തില്‍; അടിയന്തര സംരക്ഷണമൊരുക്കാന്‍ നിര്‍ദേശം

കുടുംബത്തെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി. എട്ടുമാസം ഗര്‍ഭിണിയായ പൊന്നമ്മയും ഭര്‍ത്താവും രണ്ട് ചെറിയ കുഞ്ഞുങ്ങളും ആണ് 40 അടി ഉയരമുള്ള ഏറുമാടത്തില്‍ കഴിയുന്നത്. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

Keywords:  Pregnant woman and children spend night in shelters for fear of wild animals; Instructions to prepare emergency protection, Pathanamthitta, News, Pregnant Woman, Children, Protection, Health, Health and Fitness, Health Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia