ഗര്‍ഭിണിയായ ഭാര്യ കുടുംബവഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടി; പിന്നാലെ രക്ഷപ്പെടുത്താന്‍ ഭര്‍ത്താവും ചാടി; ഒടുവില്‍ സംഭവിച്ചത്!
Jan 17, 2021, 13:41 IST
ADVERTISEMENT
മഞ്ചേരി: (www.kvartha.com 17.01.2021) ഗര്‍ഭിണിയായ ഭാര്യ കുടുംബവഴക്കിനെ തുടര്‍ന്നു കിണറ്റില്‍ ചാടി. പിന്നാലെ രക്ഷപ്പെടുത്താന്‍ ഭര്‍ത്താവും ചാടി. കിണറ്റില്‍ അകപ്പെട്ട ഇരുവര്‍ക്കും ഒടുവില്‍ രക്ഷകരായത് അഗ്‌നിരക്ഷാ സേന. മംഗലശ്ശേരി പാലക്കുളത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. കുടുംബം താമസിക്കുന്ന ക്വാര്‍ടേഴ്‌സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്.
അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജോയ് ഏബ്രഹാം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ പ്രദീപ്, മുഹമ്മദ് കുട്ടി, നന്ദകുമാര്‍, നിഷാന്ത്, കൃഷ്ണ കുമാര്‍, ഹോം ഗാര്‍ഡുമാരായ ബിനീഷ്, രാജേഷ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
30 അടി താഴ്ചയുള്ള കിണറ്റില്‍ നാലടി വെള്ളമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വല താഴ്ത്തി ആദ്യം ഭാര്യയെ (44) കരയ്‌ക്കെത്തിച്ചു. പിന്നാലെ ഭര്‍ത്താവിനെ (45)യും കയറ്റി. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗര്‍ഭിണി ആയതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി.
അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജോയ് ഏബ്രഹാം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ പ്രദീപ്, മുഹമ്മദ് കുട്ടി, നന്ദകുമാര്‍, നിഷാന്ത്, കൃഷ്ണ കുമാര്‍, ഹോം ഗാര്‍ഡുമാരായ ബിനീഷ്, രാജേഷ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Keywords: Pregnant wife jumps into well after family quarrel; Her husband later jumped to the rescue; Finally What happened!, Malappuram, News, Local News, Family, Well, Pregnant Woman, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.