Praveen Rana | ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പ്രവീണ്‍ റാണ കണ്ണൂരിലും നിക്ഷേപതട്ടിപ്പ് നടത്തി: രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


  
കണ്ണൂര്‍: (www.kvartha.com) കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ തളിപറമ്പിലെ ചിലരെയും തട്ടിപ്പിനിരയാക്കിയതായി രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്. സേഫ് ആന്‍ഡ് സ്ട്രോങെന്ന പേരില്‍ തൃശൂര്‍ കേന്ദ്രമാക്കി ചിട്ടി കംപിനി തുടങ്ങിയ പ്രവീണ്‍ റാണ വിവിധ പ്രദേശങ്ങളില്‍ ഏജന്റുമാരെ നിയോഗിച്ചിരുന്നു. ഇവര്‍ വഴിിയും വന്‍ ബിസിനസുകാരെ നേരിട്ടുവിളിച്ചുമാണ് ഇയാള്‍ നിക്ഷേപം ശേഖരിച്ചതെന്ന് റിപോര്‍ടില്‍ പറയുന്നു. 
Aster mims 04/11/2022

തളിപറമ്പ് മേഖലയില്‍ ബക്കളം സ്വദേശിയായ ഒരാളാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. ഈ ഏജന്റ് തളിപറമ്പിലെ പ്രമുഖ വ്യാപാര സ്ഥാപനമായ നബ്രാസ് ഉടമ നിസാര്‍ അബ്ദുറഹ്മാനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഉയര്‍ന്ന പലിശയും മറ്റും വാഗ്ദാനം ചെയ്തായിരുന്നു ബന്ധപ്പെട്ടത്. എന്നാല്‍ ഇതു തട്ടിപ്പ് സ്ഥാപനമായിരിക്കുമെന്ന് ആദ്യമെ ധാരണയുണ്ടായിരുന്ന അദ്ദേഹം നിക്ഷേപം നല്‍കാന്‍ തയ്യാറായില്ലെന്നാണ് വിവരം. 

Praveen Rana | ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പ്രവീണ്‍ റാണ കണ്ണൂരിലും നിക്ഷേപതട്ടിപ്പ് നടത്തി: രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്


അതേസമയം തളിപറമ്പിലെ മറ്റു ചില വ്യാപാരികള്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവര്‍ തൃശൂരില്‍ പരാതി നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം. അതിനിടെ പ്രവീണ്‍ റാണ കണ്ണൂരിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് തൃശൂരില്‍ നിന്നെത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

Keywords:  News,Kerala,State,Kannur,Report,Case,Top-Headlines,Trending,Scam, Praveen Rana also committed Kannur Investment Scam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia