Protest | റെയില്‍വേ സ്റ്റേഷന്‍ പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി പ്രവാസി ഫെഡറേഷന്‍

 


കണ്ണൂര്‍: (www.kvartha.com) വര്‍ധിച്ച വിമാനയാത്ര നിരക്കില്‍ പ്രതിഷധിച്ചും വര്‍ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും പ്രവാസി ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാര്‍ചും ധര്‍ണയും നടത്തി.

സി പി ഐ ജില്ലാ സെക്രടറി സിപി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രടറി വിജയന്‍ നണിയൂര്‍, മഹിളാസംഘം ജില്ലാ സെക്രടറി കെ എം സ്വപ്ന, എഐവൈ എഫ് ജില്ലാ സെക്രടറി കെ വി സാഗര്‍, എഐഎസ് എഫ് ജില്ലാ സെക്രടറി പി എ ഇസ്മഈല്‍, പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രടറി കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി വി ചിന്നന്‍, കെ വി ശശീന്ദ്രന്‍, കെ പി രവീന്ദ്രന്‍, ടി വി ഗിരിജ, ശ്യാമള സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Protest | റെയില്‍വേ സ്റ്റേഷന്‍ പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി പ്രവാസി ഫെഡറേഷന്‍

Keywords: Pravasi Federation held protest march and dharna at railway station, Kannur, News, Railway, Protesters, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia