Inauguration | 60 വയസ് കഴിഞ്ഞവരും നാട്ടിലേക്ക് തിരിച്ചുവന്നവരുമായ പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ ചേരുന്നതിനുള്ള അവസരം ഒരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവാസി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച് സി എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
May 30, 2023, 20:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പ്രവാസി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റ് മാര്‍ച് സംഘടിപ്പിച്ചു. 60 വയസ് കഴിഞ്ഞവരും നാട്ടിലേക്ക് തിരിച്ചുവന്നവരുമായ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ ചേരുന്നതിനുള്ള അവസരം ഒരുക്കുക, തിരിച്ചു വന്ന് പത്തുവര്‍ഷം കഴിഞ്ഞാല്‍ പ്രവാസി സ്റ്റാറ്റസ് ഇല്ലാതാവുന്ന അവസ്ഥക്ക് മാറ്റം വരുത്തുക, ക്ഷേമനിധി ബോര്‍ഡിലും നോര്‍ക റൂട്‌സ് ഡയറക്ടര്‍ ബോഡിലും പ്രവാസി ഫെഡറേഷന്‍ പ്രതിനിധികളെ ഉള്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച് നടത്തിയത്.
ടൗണിലെ പ്രകടനത്തിന് ശേഷം കലക്ടറേറ്റിന് മുന്നില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ മാര്‍ച് ഉദ്ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജോ.സെക്രടറി വിജയന്‍ നണിയൂര്‍, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, മഹിളാ സംഘം ജില്ലാ സെക്രടറി കെ എം സപ്‌ന, എ ഐ വൈ എഫ് ജില്ലാ സെക്രടറി കെ വി സാഗര്‍, ബികെഎംയു നേതാവ് സി വിജയന്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
കെ വി ശശീന്ദ്രന്‍ നന്ദി പറഞ്ഞു. പി വി ചിന്നന്‍, വി വി രാജേഷ്, കെ പി രവീന്ദ്രന്‍, വി സുധാകരന്‍, കെ സി സുരേഷ്, എ കൃഷ്ണന്‍, സുരേഷ് ബാബു നെരുവമ്പ്രം, പി അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ചിന് ശേഷം പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറെ കണ്ട് നിവേദനം നല്‍കി.
Keywords: Pravasi Federation Collectorate March inaugurated by CN Chandran, Kannur, News, Collectorate March, Inauguration, Politics, Petition, Collector, Demand, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

