പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ കുറ്റസമ്മതമായി കാണാനാവില്ല: തിരുവഞ്ചൂര്‍
Jul 5, 2012, 12:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എന്നാല്‍ വെളിപ്പെടുത്തല്‍ കുറ്റസമ്മതമായി കാണാനാവാത്തതിന്റെ നിയമവശം വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറായില്ല. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ മറ്റ് മൊഴികളില്‍ നിന്നും വ്യത്യസ്തമാണെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ അറിയിച്ചു.
അന്വേഷണ സംഘത്തലവനെ മാറ്റുന്ന കാര്യവും വകുപ്പിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ മൊഴി കുറ്റസമ്മത മൊഴിയായി കാണാനാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങളില്‍ കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്ത് സര്‍ക്കാര്‍ രണ്ട് നിയമം നടപ്പിലാക്കുന്നുവെന്ന്
ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കണ്ണൂര്‍ കോണ്‍ഗ്രസ് നേതാവും കെ സുധാകരന്റെ വിശ്വസ്തനുമായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ഇപി ജയരാജന്‍ ആവശ്യമുന്നയിച്ചിരുന്നു.
Keywords: Thiruvananthapuram, K.Sudhakaran, Thiruvanchoor Radhakrishnan, E.P Jayarajan, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

