Prashant Babu | ആരോപണത്തില്‍ നിന്നും ഒരടി പിന്നോട്ട്; കെ സുധാകരനെതിരെ വിജിലന്‍സില്‍ മൊഴിനല്‍കാന്‍ പ്രശാന്ത് ബാബു ഹാജരായില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതി നല്‍കിയ മുന്‍ഡ്രൈവറും കണ്ണൂര്‍ നഗരസഭാ മുന്‍കൗണ്‍സിലറുമായിരുന്ന പ്രശാന്ത് ബാബു കേസില്‍ നിന്നും പിന്‍മാറുന്നതായി സൂചന. തനിക്കെതിരെ അടിക്കടിയുളള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതിനാലാണ് പിന്‍മാറ്റമെന്നാണ് സൂചന.

കെപിസിസി അധ്യക്ഷനെതിരെ മൊഴിനല്‍കാന്‍ ശനിയാഴ്ച രാവിലെ വിജിലന്‍സ് കോഴിക്കോട് ഓഫീസില്‍ ഹാജരായിട്ടില്ല. കഴിഞ്ഞ ദിവസം നോടിസ് ലഭിച്ച പ്രശാന്ത് ബാബു ശനിയാഴ്ച രാവിലെ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നത്. അടുത്തയാഴ്ച കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കണ്ണൂരിലെത്തി ഇക്കാര്യത്തില്‍ പ്രശാന്ത് ബാബുവിന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.

ചിറക്കല്‍ സ്‌കൂള്‍ ഏറ്റെടുക്കുന്നതിനായി കോണ്‍ഗ്രസ് കെ സുധാകരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സമാഹരിച്ച പതിനാറുകോടിരൂപ കെ സുധാകരന്‍ തട്ടിയെടുത്തുവെന്നാണ് പ്രശാന്ത് ബാബുവിന്റെ പരാതി. സ്‌കൂള്‍ ഏറ്റെടുക്കുന്നതിനായി പണം നല്‍കിയ ഷെയര്‍ ഹോര്‍ഡറില്‍ നിന്നും വാങ്ങിയ നിക്ഷേപ തുക സ്‌കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ സുധാകരന്റെ നേതൃത്വത്തിലുളള ട്രസ്റ്റ് തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.

പ്രശാന്ത് ബാബുവിനെതിരെ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. തന്റെ മകള്‍ക്ക് സ്വകാര്യ സ്‌കൂളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പ്രശാന്ത് ബാബു പതിനഞ്ചുലക്ഷം രൂപ തട്ടിയെടുത്തുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ കോര്‍പറേഷനിലെ കണ്ണോത്തളും ചാല്‍ സ്വദേശിനിയായ സത്യവതി രംഗത്തുവന്നിരുന്നു.

Prashant Babu | ആരോപണത്തില്‍ നിന്നും ഒരടി പിന്നോട്ട്; കെ സുധാകരനെതിരെ വിജിലന്‍സില്‍ മൊഴിനല്‍കാന്‍ പ്രശാന്ത് ബാബു ഹാജരായില്ല

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ആരോപിച്ചു മംഗ്ലൂറില്‍ താമസിക്കുന്ന ശ്രീജിത് എന്നയാളും രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പ്രശാന്ത് ബാബു. സിപിഎം രഹസ്യപിന്തുണയുണ്ടെങ്കിലും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സുധാകരനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉയര്‍ത്തിയ പ്രതിരോധം പ്രശാന്ത് ബാബുവിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് സൂചന.

Keywords:  Prashant Babu did not appear to testify in Vigilance against K Sudhakaran, Kannur, News, Prashant Babu, Statement, Allegation, Vigilance, K Sudhakaran,  Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia