Praseetha Azhikod | കെ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞതില്‍ സന്തോഷമെന്ന് പ്രസീത അഴീക്കോട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ വിവാദ ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെയെന്ന ഫോറന്‍സിക് റിപോര്‍ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രസീത അഴീക്കോട്. തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന കെ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രസീത കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Aster mims 04/11/2022

Praseetha Azhikod | കെ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞതില്‍ സന്തോഷമെന്ന് പ്രസീത അഴീക്കോട്

കേരളത്തില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത് ഓപറേഷന്‍ ലോടസാണ്. ചെറിയ പാര്‍ടികളെയും നേതാക്കളെയും വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സി കെ ജാനുവിനെ മറയാക്കി രാഷ്ട്രീയ കച്ചവടമാണ് നടന്നത്. തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ തന്നെ വേട്ടയാടി. എല്ലാം അതിജീവിച്ചാണ് സത്യത്തിനായി നിലകൊണ്ടതെന്നും പ്രസീത പറഞ്ഞു.

ബത്തേരി ലോക്സഭാ സീറ്റില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് കോഴ വാഗ്ദാനം ചെയ്തു കൊണ്ടുള്ള സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെയെന്ന ഫോറന്‍സിക് റിപോര്‍ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വിവാദ ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേതെന്നാണ് കണ്ടെത്തല്‍. 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപോര്‍ട് വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കെ സുരേന്ദ്രനും സി കെ ജാനുവിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

Keywords: Praseetha Azhikod says that she is happy that K Surendran's argument has been proven wrong, Kannur, News, Politics, Corruption, Allegation, k Surendran, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia