Scholarship | പ്രണാം മലബാര്‍ - വിദ്യാഭ്യാസ ധനസഹായ വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഗ്ലോബല്‍ നായര്‍ കൂട്ടായ്മയായ ദുബൈയിലെ പ്രണാം മലബാര്‍ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും പഠനത്തില്‍ മുന്‍പന്തിയിലുള്ള നിര്‍ധന നായര്‍ കുടുംബത്തിലെ വിദ്യാര്‍ഥികളില്‍നിന്നും തുടര്‍ പഠനത്തിനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമുള്ള 2023 വര്‍ഷത്തേക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

ഈ അധ്യയന വര്‍ഷം ഉന്നതമാര്‍കോടെ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നായര്‍ കുടുംബത്തിലെ കുട്ടികള്‍ക്കുമാണ് സഹായധനം നല്‍കുന്നത്.

2023 ആഗസ്ത് 10 ന് മുന്‍പായി www(dot)pranammalabar(dot)com എന്ന ഓണ്‍ലൈന്‍ പോര്‍ടലില്‍ ലഭ്യമായ ലിങ്കില്‍ അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കേണ്ടതാണ്. ധനസഹായത്തിന് അര്‍ഹരായ കുട്ടികള്‍ മാര്‍ക് ലിസ്റ്റും, മറ്റ് അനുബന്ധ സര്‍ടിഫികറ്റുകളും പരിശോധനക്കായി പിന്നീട് സമര്‍പ്പിക്കേണ്ടതാണ്.

Scholarship | പ്രണാം മലബാര്‍ - വിദ്യാഭ്യാസ ധനസഹായ വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കായി pranamedu@gmail(dot)com എന്ന ഇ മെയില്‍ അഡ്രസ്സിലോ 00 971 50 454 7526 എന്ന വാട്‌സ് ആപ് നമ്പറില്‍ ജയദേവന്‍ നമ്പ്യാരുമായോ ബന്ധപ്പെടണം.

Keywords:  Pranam Malabar - Inviting applications for disbursement of educational grants, Kannur, News,  Pranam Malabar, Educational Grants, Nair Students, Application, Education, Online Portal, Certificate, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia