Prakash Karat | ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന് പ്രകാശ് കാരാട്ട്
Apr 15, 2024, 20:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. കണ്ണൂര്‍ പുതിയ തെരുവില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്നും, പ്രതിപക്ഷ പാര്‍ടികള്‍ക്ക് എതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകര്‍ക്കുകയാണ് ബിജെപി സര്‍കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ആണ് മോദി നടത്തുന്നത്. വര്‍ഗീയ ധ്രുവീകരണം ആണ് ബിജെപി പ്രകടന പത്രികയിലൂടെ ഉദ്ദേശിക്കുന്നത്. മത്സ്യ സമ്പദ് യോജന പറയുന്ന പ്രധാനമന്ത്രി തന്നെ മീന്‍ കഴിച്ചുവെന്നു പറഞ്ഞു തേജസി യാദവിനെതിരെ പ്രചാരണം നടത്തുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വെക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കേണ്ടത് അനിവാര്യമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Keywords: Prakash Karat says BJP is trying to eliminate the opposition, Kannur, News, Prakash Karat, Criticized, Lok Sabha Election, Politics, BJP, CPM, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.