Prakash Javadekar | പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ കാലാവധി പൂര്‍ത്തിയാക്കാനാവില്ലെന്ന് പ്രകാശ് ജാവദേകര്‍
Jul 4, 2023, 20:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അഴിമിതിയില്‍ മുങ്ങിക്കുളിച്ച പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ കാലാവധി പൂര്‍ത്തിയാക്കാനാവില്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേകര്‍ എംപി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സിപിഎം, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലയിലും കേരളത്തില്‍ അഴിമതി നടമാടുകയാണ്. എസ് എന്‍ സി ലാവ് ലിന്, സോണ്ട അഴിമതി, സ്വര്‍ണക്കടത്ത്, എഐ കാമറ വിവാദം തുടങ്ങി നിരവധി അഴിമതിക്കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്.
അടുത്ത പ്രധാനമന്ത്രിയാരാണെന്ന് ചോദിച്ചാല്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നരേന്ദ മോദിയുടെ പേര് പറയും. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കൊണ്ട് വിവേചനമില്ലാത്ത അഴിമതിമുക്ത ഭരണമാണ് മോദി സര്‍കാര്‍ നടപ്പാക്കുന്നത്. കൊറോണക്കാലത്ത് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യമായാണ് വാക്സിന് നല്‍കിയത്.
കേരളത്തില്‍ 5.80 കോടി യൂനിറ്റ് വാക്സിന് നല്കി. അന്ന് ഇത് മോദിയുടെ വാക്സിനാണെന്നും വേണ്ടത്ര പരിശോധനകളില്ലാതെ വികസിപ്പിച്ച വാക്സിനാണെന്നും അപഹസിച്ചവര്‍ക്ക് നരേന്ദ്ര മോദി തന്നെ വാക്സിന് സ്വീകരിച്ച് കൊണ്ടാണ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷത്തോളമായി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മാസം തോറും അഞ്ച് കിലോ അരിവീതം നല്കിവരുന്നു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ 52 ലക്ഷം പേര്‍ക്ക് മുദ്ര ലോണ്‍ നല്കി. കിസാന്‍ സമ്മാന്‍ നിധിയിലൂടെ 13 ഘഡുക്കളായി 26000 രൂപ വീതം ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് നല്കി. ഇത്തരത്തില്‍ ജനക്ഷേമത്തിനായുള്ള നൂറുകണക്കിന് പദ്ധതികളാണ് മോദി സര്‍കാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
2019 ല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. രാഹുല്‍ കേരളത്തില്‍ വന്ന് മത്സരിക്കുകയും ഇവിടെ അവര്‍ 19 സീറ്റ് നേടുകയും ചെയ്തു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. എന്നാല്‍ 2024 ലും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാണ്. കേരളത്തില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളല്‍ ബിജെപി വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡ്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്താല്‍ കേരളത്തിലെ നിരവധി യുവാക്കള്‍ അവിടെയെല്ലാം ജോലി ചെയ്യുന്നതായി നമുക്ക് കാണാന്‍ കഴിയും. എന്തുകൊണ്ടാണ് അവര്‍ കേരളത്തില്‍ ജോലി ചെയ്യാത്തതെന്ന് നാം ചിന്തിക്കണം. ഇവിടെ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളോ തൊഴില്‍ സാഹചര്യങ്ങളോ ഇല്ല. കേരളത്തില്‍ നടക്കുന്നത് കുറ്റകൃത്യങ്ങളും അഴിമതിയും മദ്യവില്പനയും ലോടറിയും ലഹരിമരുന്ന് വ്യാപാരവും കള്ളക്കടത്തും മാത്രമാണ്. കിറ്റക്സ് ഉള്‍പെടെയുള്ള വ്യവസായ സംരംഭകര്‍ കേരളം വിടുന്നതും ഇടതു ഭരണത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലാത്തതു കൊണ്ടാണെന്നും ജാവദേകര്‍ ആരോപിച്ചു.
മൂന്ന് പതിറ്റാണ്ട് പശ്ചിമബംഗാള്‍ ഭരിച്ച സിപിഎമിന് ഇന്ന് നിയമസഭയില്‍ ഒരു അംഗം പോലുമില്ല. ത്രിപുരയിലും സിപിഎമിന്റെ സ്ഥിതി ആശാവഹമല്ല. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിട്ടും ഇവിടെയെല്ലാം ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞു. കേരളത്തിലും സിപിഎമിന് സമാനമായ സാഹചര്യമുണ്ടാകുന്ന കാലം അതിവിദൂരമല്ലെന്നും പ്രകാശ് ജാവദേകര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറിമാരായ കെ രഞ്ജിത്, കെ ശ്രീകാന്ത്, മേഖലാ പ്രസിഡന്റ് ടിപി ജയചന്ദ്രന് മാസ്റ്റര്‍, മേഖലാ ജെനറല്‍ സെക്രടറി കെകെ വിനോദ് കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ ദാമോദരന്‍, പികെ വേലായുധന്, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജെനറല്‍ സെക്രടറി എംആര്‍ സുരേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പിആര്‍ രാജന് നന്ദിയും പറഞ്ഞു.
സിപിഎമിന്റെയും കോണ്‍ഗ്രസിന്റെയും സമുന്നതരായ നേതാക്കളുള്‍പെടെ നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി ദേശീയ സെക്രടറി രാഹുല്‍ ഗോപിദാസ്, മുന്‍ പബ്ലിക് പ്രോസിക്യൂടറും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. ചന്ദ്രന് ചന്ദ്രോത്ത്, സിനിമാ സംവിധായകനും സിപിഎം മൊട്ടമ്മല്‍ ബ്രാഞ്ച് കമിറ്റിയംഗവുമായ മനു കൃഷ്ണ, സിപിഎം മുന്‍ കണ്ണപുരം ബ്രാഞ്ച് സെക്രടറി ഈച്ച മുകുന്ദന്, സിപിഎം പ്രവര്‍ത്തകരായ പിവി ഷമിത്, പി സുജിത്, പിപി രജിത്, മഹേഷ് കണ്ണോത്ത്, പി ഹിമേഷ്, പി ജൈജു, കെവി തമ്പാന്, പിവി മനോജ്, കെ റനീഷ്, പി രജീഷ്, എം സന്ദീപ്, ഒ ധനേഷ്, പിപി അഖില്‍ തുടങ്ങിയരാണ് ബിജെപി ജില്ലാ കമിറ്റി ഓഫീസില്‍ പ്രകാശ് ജാവദേകര്‍ എംപിയില്‍ നിന്ന് അംഗത്വും സ്വീകരിച്ചത്.
സമസ്ത മേഖലയിലും കേരളത്തില്‍ അഴിമതി നടമാടുകയാണ്. എസ് എന്‍ സി ലാവ് ലിന്, സോണ്ട അഴിമതി, സ്വര്‍ണക്കടത്ത്, എഐ കാമറ വിവാദം തുടങ്ങി നിരവധി അഴിമതിക്കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്.
അടുത്ത പ്രധാനമന്ത്രിയാരാണെന്ന് ചോദിച്ചാല്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നരേന്ദ മോദിയുടെ പേര് പറയും. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കൊണ്ട് വിവേചനമില്ലാത്ത അഴിമതിമുക്ത ഭരണമാണ് മോദി സര്‍കാര്‍ നടപ്പാക്കുന്നത്. കൊറോണക്കാലത്ത് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യമായാണ് വാക്സിന് നല്‍കിയത്.
കേരളത്തില്‍ 5.80 കോടി യൂനിറ്റ് വാക്സിന് നല്കി. അന്ന് ഇത് മോദിയുടെ വാക്സിനാണെന്നും വേണ്ടത്ര പരിശോധനകളില്ലാതെ വികസിപ്പിച്ച വാക്സിനാണെന്നും അപഹസിച്ചവര്‍ക്ക് നരേന്ദ്ര മോദി തന്നെ വാക്സിന് സ്വീകരിച്ച് കൊണ്ടാണ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷത്തോളമായി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മാസം തോറും അഞ്ച് കിലോ അരിവീതം നല്കിവരുന്നു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ 52 ലക്ഷം പേര്‍ക്ക് മുദ്ര ലോണ്‍ നല്കി. കിസാന്‍ സമ്മാന്‍ നിധിയിലൂടെ 13 ഘഡുക്കളായി 26000 രൂപ വീതം ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് നല്കി. ഇത്തരത്തില്‍ ജനക്ഷേമത്തിനായുള്ള നൂറുകണക്കിന് പദ്ധതികളാണ് മോദി സര്‍കാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
2019 ല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. രാഹുല്‍ കേരളത്തില്‍ വന്ന് മത്സരിക്കുകയും ഇവിടെ അവര്‍ 19 സീറ്റ് നേടുകയും ചെയ്തു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. എന്നാല്‍ 2024 ലും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാണ്. കേരളത്തില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളല്‍ ബിജെപി വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡ്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്താല്‍ കേരളത്തിലെ നിരവധി യുവാക്കള്‍ അവിടെയെല്ലാം ജോലി ചെയ്യുന്നതായി നമുക്ക് കാണാന്‍ കഴിയും. എന്തുകൊണ്ടാണ് അവര്‍ കേരളത്തില്‍ ജോലി ചെയ്യാത്തതെന്ന് നാം ചിന്തിക്കണം. ഇവിടെ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളോ തൊഴില്‍ സാഹചര്യങ്ങളോ ഇല്ല. കേരളത്തില്‍ നടക്കുന്നത് കുറ്റകൃത്യങ്ങളും അഴിമതിയും മദ്യവില്പനയും ലോടറിയും ലഹരിമരുന്ന് വ്യാപാരവും കള്ളക്കടത്തും മാത്രമാണ്. കിറ്റക്സ് ഉള്‍പെടെയുള്ള വ്യവസായ സംരംഭകര്‍ കേരളം വിടുന്നതും ഇടതു ഭരണത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലാത്തതു കൊണ്ടാണെന്നും ജാവദേകര്‍ ആരോപിച്ചു.
മൂന്ന് പതിറ്റാണ്ട് പശ്ചിമബംഗാള്‍ ഭരിച്ച സിപിഎമിന് ഇന്ന് നിയമസഭയില്‍ ഒരു അംഗം പോലുമില്ല. ത്രിപുരയിലും സിപിഎമിന്റെ സ്ഥിതി ആശാവഹമല്ല. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിട്ടും ഇവിടെയെല്ലാം ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞു. കേരളത്തിലും സിപിഎമിന് സമാനമായ സാഹചര്യമുണ്ടാകുന്ന കാലം അതിവിദൂരമല്ലെന്നും പ്രകാശ് ജാവദേകര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറിമാരായ കെ രഞ്ജിത്, കെ ശ്രീകാന്ത്, മേഖലാ പ്രസിഡന്റ് ടിപി ജയചന്ദ്രന് മാസ്റ്റര്‍, മേഖലാ ജെനറല്‍ സെക്രടറി കെകെ വിനോദ് കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ ദാമോദരന്‍, പികെ വേലായുധന്, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജെനറല്‍ സെക്രടറി എംആര്‍ സുരേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പിആര്‍ രാജന് നന്ദിയും പറഞ്ഞു.
Keywords: Prakash Javadekar says Pinarayi Vijayan cannot complete his tenure as Chief Minister, Kannur, News, Politics, Prakash Javadekar, Pinarayi Vijayan, Chief Minister Post, BJP, CPM, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.