പ്രദീപ് കുമാര്‍ സ്വയം വിരമിക്കുന്നു; മുസ്ലിം ലീഗ് സമ്മര്‍ദ്ദമെന്ന് ആരോപണം
Jul 19, 2012, 12:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട് : കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് കുമാര്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് അപേക്ഷ നല്കി. കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ച പ്രദീപ് കുമാര്‍ ഇടക്കാലത്ത് ഡെപ്യൂട്ടേഷനില്‍ സി.ബി.ഐലും പ്രവര്‍ത്തിച്ചിരുന്നു. പ്രമാദമായ നിരവധി കുറ്റാന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
സംസ്ഥാനത്തെ പ്രത്യേകിച്ച് മലബാറിലെ മയക്ക് മരുന്ന് മാഫിയാസംഘത്തിന്റെ പേടി സ്വപ്നമായിരുന്നു. ഏപ്രിലില്‍ വിരമിക്കാനിരിക്കെയാണ് സ്വയം സര്‍വ്വീസില്‍ നിന്ന് വിടുതല്തേടാന് പ്രദീപ് കുമാര്‍ സര്‍ക്കാറിനോട് അനുമതി ചോദിച്ചത്.
മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും നാദപുരത്ത് ബോംബ് നിര്മ്മിക്കിമ്പോള് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഫോടനത്തില്‍ മരിച്ച സംഭവവും അന്വേഷിച്ചത് പ്രദീപ് കുമാറായിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണ കരങ്ങള്‍ മുസ്ലിം ലീഗ് പ്രമുഖരിലേക്ക് നീങ്ങിയതോടെ അവരുടെയും കോണ്‍ഗ്രസില്‍ ചിലരുടെയും അപ്രീതിക്ക് ഇരയായ ഉദ്യോഗസ്ഥനെ ജനുവരിയില്‍ അന്വേഷണ ചുമതയില്‍ നിന്ന് മാറ്റുകയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് എസ്.പിയായി നിയമിക്കുകയുമായിരുന്നു. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന അന്വേഷിച്ച പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ലീഗ് നേതാക്കളെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കിയത്.
മലബാറിലെ വിദേശ ബന്ധങ്ങളുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കാളികളായ ഭുമാഫിയ ബന്ധങ്ങളും പ്രദീപ് കുമാറും സംഘവും ഒന്നൊന്നായി പുറത്തെടുത്തതോടെ ഉറക്കം നഷ്ടപ്പെട്ട മാഫിയകളാണ് കേരള പോലീസ് സേനയില്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാനസികമായി പീഡിപ്പിച്ചും വഴിവിട്ട സ്ഥലമാറ്റങ്ങള്‍ നടത്തിയും സര്‍വ്വീസില്‍ നിന്ന് പുറത്ത് ചാടിക്കുന്നതിന് കരുക്കള്‍ നീക്കിയതെന്നും ആരോപണമുണ്ട്. പ്രദീപ് കുമാര്‍ ആഭ്യന്തര വകുപ്പിന് കൈമാറിയ സ്വയം വിരമിക്കലിനുള്ള കത്ത് പോലീസ് സേനയ്ക്കുള്ളില്‍ പരക്കെ ചര്‍ച്ചയായിട്ടുണ്ട്.

Keywords: Kerala, Kozhikode, Police, Muslim-League
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.