Influence | പി ആര്‍ എജന്‍സികൾ എന്നാൽ എന്ത്, അവരുടെ പ്രവർത്തനങ്ങൾ എങ്ങനെ?

 
pr agencies influence in modern media
pr agencies influence in modern media

Representational image generated by Gemini AI

● പി ആർ എജൻസികൾ സമൂഹത്തിന്റെ അഭിപ്രായത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നു.
● രാഷ്ട്രീയ പാർട്ടികളും സിനിമാ താരങ്ങളും തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പി.ആർ. എജൻസികളെ ആശ്രയിക്കുന്നു.
● സോഷ്യൽ മീഡിയയിൽ ഇവർ വ്യാപകമായി പ്രവർത്തിച്ച് ജനങ്ങളെ സ്വാധീനിക്കുന്നു.

റോക്കി എറണാകുളം

(KVARTHA) ഇന്ന് പ്രധാനമായും കേൾക്കുന്ന ഒരു വാക്കാണ് പി ആര്‍ എജന്‍സികൾ എന്നത്. കഴിഞ്ഞ കുറെ വർഷം കൊണ്ടാണ് പി ആര്‍ എജന്‍സികൾ പൊതുസമൂഹത്തിൽ ചർച്ചയാകാൻ തുടങ്ങിയത്, പ്രത്യേകിച്ച് സോഷ്യൽ മീഡിയാ ഫ്ലാറ്റുഫോമുകളും ഇൻ്റർനെറ്റും ഒക്കെ സജീവമായതിന് ശേഷം. ഇന്ന് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും സിനിമാ താരങ്ങളെയുമൊക്കെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും പി.ആര്‍ എജന്‍സികളാണെന്ന് വേണം പറയാൻ. അവരുടെ നിർദേശമനുസരിച്ചാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെ വലിയ രീതിയിൽ വരുമാനം കൊയ്യുന്ന ഒരു മേഖലയുമായിരിക്കുന്നു ഇന്ന് ഈ പി ആര്‍ എജന്‍സികൾ. 

കോടിക്കണക്കിന് രൂപയാണ് പല പി ആര്‍ എജന്‍സികളും കൈക്കലാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ തന്നെ ഭരണം പോലും ഇവരുടെ കൈകളിലൂടെ നിയന്ത്രിക്കപ്പെടുന്നുവെന്ന് പറഞ്ഞാൽ അതിന് വലിയ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല. ഇന്നത്തെ ഇവിടുത്തെ സാഹചര്യം മനസ്സിലാക്കി വർഷതോറും വലിയ രീതിയിൽ പി.ആര്‍ എജന്‍സികൾ കുമിളപോലെ കിളിർത്തുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ പി ആര്‍ എജന്‍സികളെക്കുറിച്ച് കൃത്യമായി മനസിലാക്കി തരുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: 'സൈബര്‍ ഇടങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടി പോരാടുന്നതും വലിയ സിനിമ താരങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നതും പി.ആര്‍ എജന്‍സികളിലെ പ്രഫഷണുകള്‍ ആണെന്ന് എല്ലാവർക്കും അറിയാം. ഈ പ്രഫഷണല്‍ പോരാട്ടത്തിനിടയില്‍ അറിയാതെ തലവയ്ക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍. ഭരണപക്ഷത്തിനായാലും, പ്രതിപക്ഷത്തിനായാലും അവരുടെ സൈബര്‍ യുദ്ധത്തിന് ചുക്കാന്‍ പിടിക്കാന്‍ പി.ആര്‍. എജന്‍സികളുണ്ട്. ഓണ്‍ലൈല്‍ ഉപഭോഗം വര്‍ധിക്കുകയും, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ സാധാരണക്കാരുടെ ശബ്ദമാകുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് സൈബര്‍ ഇടങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തു കയാണ് രാഷ്ട്രീയപാര്‍ട്ടികളും സിനിമാ താരങ്ങളും. 

ഇതിന്റെ ഭാഗമായിയാണ് പി.ആര്‍ എജന്‍സികളെ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് പാര്‍ട്ടികള്‍ ചെലവഴിക്കുന്നത്. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പി.ആര്‍ എജന്‍സികളുണ്ടെന്നും പ്രതിപക്ഷവും, പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പി.ആര്‍ എജന്‍സിയാണ് നിയന്ത്രിക്കുന്നതെന്ന് ഭരണപക്ഷവും പരസ്പരം ആരോപിക്കുന്നുണ്ട്. സത്യത്തില്‍ ഇവര്‍ രണ്ടു പേര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കാൻ പി.ആര്‍ എജന്‍സികള്‍ ഉണ്ടെന്നാണ് സത്യം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഈ പി.ആര്‍ എജന്‍സികളുടെ ഭാഗമാണ്. 

സര്‍ക്കാരിന്റെ പബ്ലിക്ക്റിലേഷന്‍ ജോലികള്‍ക്ക് വേണ്ടി പി.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഓരോ മന്ത്രിമാര്‍ക്കും പി.ആര്‍.ഒമാരുമുണ്ട്. എന്നാല്‍ ഇതിന് പുറമേ പി.ആര്‍ എജന്‍സിയുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയും , ട്വിറ്ററിലൂടെയും സര്‍ക്കാരിന്റെ (കേന്ദ്ര / സംസ്ഥാന) നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കാന്‍ 25ലധികം അംഗ പ്രഫഷണല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ പബ്ലിക് റിലേഷന്‍ വകുപ്പിന് കീഴില്‍ സോഷ്യല്‍ മീഡിയാ സെല്ലായി രൂപീകരിച്ചിട്ടുണ്ട്.  ഇതിന് പുറമേ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പോലും സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പി.ആര്‍ എജന്‍സികൾ ഉണ്ട്.

എന്തായിരുന്നാലും കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ പി.ആര്‍ എജന്‍സികള്‍ പിടിമുറുക്കിയെന്നത് യാഥാര്‍ഥ്യം തന്നെയാണ്. നിലവിൽ മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് മള്‍ട്ടി നാഷണല്‍ പി.ആര്‍ കമ്പനികള്‍ കേളത്തിന്റെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയാ ക്യാമ്പയിനായി പി.ആര്‍ എജന്‍സികളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സമയത്തേക്കാണ് കമ്പനികളുടെ സേവനം ഈ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിനായി യുവാക്കളുടെ ഒരു നിരതന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 

സോഷ്യല്‍ മീഡിയയില്‍ വിവിധ സാമൂഹിക വിഷയത്തിലുള്ള ജനങ്ങളുടെ അഭിപ്രായം പരിശോധിച്ച് അതിന് അനുസൃതമായി രാഷ്ട്രീയ ക്യാമ്പയിനുകള്‍ക്ക് രൂപം നല്‍കുകയെന്നതാണ് പി.ആര്‍ എജന്‍സികളുടെ പ്രധാന ജോലി. ഇതിന്റെ ഭാഗമായി ഓരോ വിഭാഗത്തില്‍പെടുന്ന ജനങ്ങളെയും ഉള്‍ക്കൊള്ളുന്നവിധത്തില്‍ ക്യാമ്പനുകള്‍ സംഘടിപ്പിക്കുക, രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ സമൂഹത്തില്‍ മെച്ചപ്പെടുത്തുക, ഓരോ വിഷയത്തിലും കൃത്യമായി പ്രതികരണം എന്നിവയാണ് പി.ആര്‍ എജന്‍സികള്‍ ചെയ്യുന്ന ജോലികള്‍. 

ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രത്യേകം പ്രത്യേക ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സൃഷ്ടിക്കുകയെന്ന ജോലിയാണ് പി.ആര്‍ എജന്‍സികള്‍ ആദ്യം ചെയ്യുന്നത്. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചാലും അബദ്ധം പറ്റുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. കൂടാതെ വാര്‍ റൂമുകളും പി.ആര്‍ എജന്‍സികള്‍ ഒരുക്കുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഓരോ പോസ്റ്റുകളും പരമാവധി പേരിലെത്തിക്കുകയെന്നതു തന്നെയാണ് പി.ആര്‍ എജന്‍സികളുടെ പ്രധാനമായ ചുമതല'.

ഇതാണ് കുറിപ്പ്. നാം ഇവിടെ മനസിലാക്കേണ്ടത് ഇന്ന് ഇവിടെ അറിയപ്പെടുന്ന എന്തിനും പിറകിൽ ഒരു  പി.ആര്‍ എജന്‍സി ഉണ്ടെന്നുള്ളതാണ്. എല്ലാ സംഘടനകൾക്കും നേതാക്കൾക്കും സിനിമാ താരങ്ങൾക്കും ബിസിനസുകാർക്കുമൊക്കെ പിറകിൽ ഒരു പി.ആര്‍ എജന്‍സി പ്രവർത്തിക്കുന്നുവെന്നതാണ് നഗ്നമായ സത്യം. നമ്മൾ പുറമേ തിളക്കമെന്ന് തോന്നുന്ന പലതിൻ്റെയും അകം ശൂന്യവും പൊള്ളയുമാണെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ജീവിക്കുന്നെങ്കിൽ മണ്ടന്മാരാകാതെ ബുദ്ധിമാന്മാരായി തന്നെ ജീവിക്കുകയാണ് വേണ്ടത്. അതിന് ഇതുപോലുള്ള അറിവുകൾ എല്ലാവരിലേക്കും എത്തിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia