SWISS-TOWER 24/07/2023

Praise | കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്; പിപി ദിവ്യ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെ, തള്ളാതെ എംവി ഗോവിന്ദന്‍

 
PP Divya's Party Status Clarified by MV Govindan
PP Divya's Party Status Clarified by MV Govindan

Photo Credit: Facebook / MV Govindan Master

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും
● കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രം, അത് പാര്‍ട്ടി നിലപാടല്ല
● ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും
● അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും
● തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു

കണ്ണൂര്‍: (KVARTHA) മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

Aster mims 04/11/2022

 

ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടി നിലപാടല്ലെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

 

വ്യാഴാഴ്ച ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചത്. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നല്‍കുകയായിരുന്നു.


കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡിനെ കുറിച്ചും ഗോവിന്ദന്‍ പ്രതികരിച്ചു. ഷാഫി പറമ്പില്‍ തന്നെയാണ് ഇതിന്റെ സംവിധായകനെന്നാണ് ഗോവിന്ദന്റെ വാദം. എല്ലാവരുടേയും ശ്രദ്ധ പെട്ടിയിലല്ലേ ഇപ്പോള്‍. രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്തുതന്നെയായാലും കള്ളപ്പണം ഒഴുക്കാന്‍ പാടില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

#KeralaPolitics, #MVGovindan, #PPDivya, #CPIM, #PartyDecision, #CongressRaid

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia