Comeback | പിപി ദിവ്യ വീണ്ടും പൊതുവേദിയിൽ സജീവമാകുന്നു, ചെറുകുന്നിലെ ചിത്രരചനാ മത്സരത്തിൽ മുഖ്യാതിഥിയാകും


● പി.പി. ദിവ്യ വീണ്ടും പൊതുവേദിയിൽ സജീവമാകുന്നു, പുതിയ പരിപാടിയിൽ പങ്കെടുക്കും.
● ഒറ്റപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം പാർട്ടി അവിടെ നിലനിൽക്കുന്നു.
● ദിവ്യ 1994-ലെ ചെറുകുന്ന് സ്കൂളിന്റെ ചിത്രരചനാ മത്സരത്തിന്റെ മുഖ്യാതിഥിയാണ്.
കണ്ണൂർ: (KVARTHA) എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ ഒന്നാം പ്രതിയായ പി.പി ദിവ്യ വീണ്ടും പൊതുരംഗത്ത് സജീവമാകുന്നു. കേസിൽ ദിവസങ്ങൾക്ക് മുൻപാണ് ദിവ്യ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിൽ നിന്നും മോചിതയായത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവിയും ജില്ലാ കമ്മിറ്റി അംഗത്വവും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഇരിണാവ് ബ്രാഞ്ച് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമാണ്. എന്നാൽ നവീൻ ബാബു സ്വയം മരിച്ച കേസിൽ പ്രതിയാണെങ്കിലും ദിവ്യ ഇപ്പോഴും കാഡറാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രതികരണമാണ് ദിവ്യയ്ക്ക് തുണയായത്. ഇതിൻ്റെ ഭാഗമായി പാർട്ടിയുടെ പോഷക സാംസ്കാരിക സംഘടനകൾ നടത്തുന്ന പരിപാടികളിൽ ദിവ്യ പങ്കെടുക്കും. ചെറുകുന്ന് ഗവ. ബോയ്സ് സ്കൂൾ 1994- എസ്.എസ്.ൽ.സി ബാച്ച് സംഘടിപ്പിക്കുന്ന സുജിത്ത് പട്ടേരി സ്മാരക ചിത്രരചനാ മത്സര ഉദ്ഘാടന പരിപാടിയിൽ പി.പി ദിവ്യ മുഖ്യാതിഥിയാണ്. ഡിസംബർ ഒന്നിന് രാവിലെ 10 മണിക്ക് ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി' എൽ.പി യുപി സ്ക്കൂൾ വിദ്യാർത്ഥികൾക്കായാണ് പരിപാടി നടത്തുന്നത്. സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
#PPDivya, #ArtCompetition, #Kannur, #PublicLife, #CulturalEvent, #SujithPattery