Investigation | ഒടുവില്‍ ജയില്‍ മോചിതയായി: എഡിഎമ്മിന്റെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് പിപി ദിവ്യ

 
PP Divya Released on Bail, Demands Fair Investigation in ADM's Death Case

Photo Credit: Facebook / PP Divya

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കഴിഞ്ഞ കുറെക്കാലമായി ഞാന്‍ ജനങ്ങളുടെ ഇടയിലുണ്ട്
● തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്‍പിലും എവിടെയും പറയാറുണ്ട്
● തികച്ചും സദുദ്ദേശപരമായാണ് അന്ന് യാത്രയയപ്പ് യോഗത്തില്‍ അക്കാര്യം പറഞ്ഞത്
● കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പൊതു പ്രവര്‍ത്തന രംഗത്തുണ്ട്
● എന്റെ നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും എന്നെ അറിയാം

കണ്ണൂര്‍: (KVARTHA) എഡിഎം മരിച്ച കേസില്‍ പതിനൊന്ന് ദിവസത്തെ ജയില്‍വാസത്തിനുശേഷം സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ ജയില്‍ മോചിതയായി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകിട്ട് ദിവ്യ ജയില്‍ മോചിതയായത്.

Aster mims 04/11/2022

നവീന്‍ ബാബുവിന്റെ കുടുംബത്തെപ്പോലെ താനും സത്യാവസ്ഥ പുറത്തു കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നതെന്ന് കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ നിന്നും മോചിതയായശേഷം പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി ഞാന്‍ ജനങ്ങളുടെ ഇടയിലുണ്ട്. തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്‍പിലും എവിടെയും പറയാറുണ്ട്. തികച്ചും സദുദ്ദേശപരമായാണ് അന്ന് യാത്രയയപ്പ് യോഗത്തില്‍ അക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഞാന്‍ പൊതു പ്രവര്‍ത്തന രംഗത്തുണ്ട്. എന്റെ നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും എന്നെ അറിയാം. കഴിഞ്ഞ 12 വര്‍ഷമായി ജില്ലാ പഞ്ചായത്തുമായി സഹകരിക്കുന്നുണ്ട്. വ്യത്യസ്ത പാര്‍ട്ടികളിലുളള ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ട്. ഇതുവരെ ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടില്ല. എല്ലാവരുടെയും മുഖത്ത് നോക്കി കാര്യങ്ങള്‍ പറയാറുണ്ട്. 

നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപ്പോലെ താനും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം ആഗ്രഹിക്കുന്നുണ്ട്. തനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടെന്നും സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കുന്നതായും ദിവ്യ പറഞ്ഞു. ദിവ്യയുടെ ജാമ്യ ഹര്‍ജിയിലുള്ള വിധി നാലു മണിയോടെയാണ് പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍ കോടതിയിലെത്തിച്ചത്.

അഞ്ചു മണിയോടെയാണ് ദിവ്യ ജയില്‍ മോചിതയായത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിപി ഷാജര്‍, ജില്ലാ പഞ്ചായത്തംഗം കെവി ബിജു തുടങ്ങിയവര്‍ ദിവ്യയെ സ്വീകരിക്കാനെത്തിയിരുന്നു. ദിവ്യയ്ക്ക് ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോ. നേതാക്കളായ എന്‍ സുകന്യ, പികെ ശ്യാമള, സിപിഎം നേതാക്കളായ ബിനോയ് കുര്യന്‍, പിവി ഗോപിനാഥ് എന്നിവര്‍ ജയിലില്‍ ദിവ്യയെ  സന്ദര്‍ശിച്ചിരുന്നു.

#PPDivya, #ADMDeathCase, #KannurNews, #KeralaPolitics, #LegalUpdate, #BailGranted

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia