SWISS-TOWER 24/07/2023

Allegation | 'ബന്ധുവീട്ടില്‍ നിന്ന് പിപി ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്ക് മാറി'; മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ 

 
PP Divya Moves to Secret Location Again Amid Arrest Warrant
PP Divya Moves to Secret Location Again Amid Arrest Warrant

Photo Credit: Facebook / PP Divya

● കീഴടങ്ങിയാല്‍ മാത്രം അറസ്റ്റെന്ന നിലപാടില്‍ അന്വേഷണസംഘം
● ശനിയാഴ്ച രാവിലെ ചേരാനിരുന്ന യോഗം പോലും ഇതുവരെ ചേര്‍ന്നിട്ടില്ല
● അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം

കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ബന്ധുവീട്ടില്‍ നിന്ന് പിപി ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറിയതായുള്ള റിപ്പോര്‍ടുകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. 

Aster mims 04/11/2022

കീഴടങ്ങിയാല്‍ മാത്രം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണസംഘം. ശനിയാഴ്ച രാവിലെ ചേരാനിരുന്ന യോഗം പോലും ഇതുവരെ ചേര്‍ന്നിട്ടില്ല. അതിനിടെ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രമേയം പാസാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നാലെ കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് യോഗത്തില്‍ പ്രമേയം പാസാക്കി.

അതേസമയം, ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 29ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യത്തിനായി  കോടതിയെ സമീപിച്ചത്.

#PPDivya, #NaveenBabuCase, #AnticipatoryBail, #KannurProtests, #KeralaCrime, #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia