Investigation | ‘നവീൻ ബാബുവിനെ അധിക്ഷേപിക്കാൻ പി പി ദിവ്യ ആസൂത്രിത ഗൂഢാലോചന നടത്തി’; സിപിഎമ്മിന് തിരിച്ചടിയായി ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് 

 
 Land Revenue Joint Commissioner's report on PP Divya and Naveen Babu
 Land Revenue Joint Commissioner's report on PP Divya and Naveen Babu

Photo Credit: Facebook / PP Divya, KVARTHA File

● യാത്രയയപ്പ് ചടങ്ങിന് മുൻപ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു.
● പരിപാടി ചിത്രീകരിച്ച വീഡിയോ കൈപ്പറ്റിയത് ദിവ്യയാണ്.
● പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല.
● പിണറായി സർക്കാരിൻ്റെ കീഴിലുള്ള ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട് സി.പി.എമ്മിന് തിരിച്ചടിയായി.

 

കണ്ണൂർ: (KVARTHA) കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എ.ഡി.എം. നവീൻ ബാബുവിനെ കൈക്കൂലി ആരോപണമുന്നയിച്ച് പരസ്യമായി അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. നവീൻ ബാബുവിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

യാത്രയയപ്പ് ചടങ്ങിന് മുൻപ് പി.പി. ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയാണെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി. ഇതിനായി കണ്ണൂർ വിഷൻ ബ്യൂറോ ചീഫ് മനോജ് മയ്യിലിനെ വിളിച്ചു പരിപാടി കവറേജ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ മനോജ് സ്ഥലത്തില്ലാത്തതിനാൽ രണ്ടു ക്യാമറാമാൻമാരെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ അയച്ചു. കണ്ണൂർ വിഷൻ മാത്രമേ പരിപാടി കവർ ചെയ്തിരുന്നുള്ളൂ. സാധാരണ പി.ആർ.ഡി. റിപ്പോർട്ടർമാരും ക്യാമറാമാൻമാരും ഉണ്ടാകാറുണ്ടെങ്കിലും അപ്രധാന പരിപാടിയായതുകൊണ്ട് അവർ എത്തിയിരുന്നില്ല. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും താൻവഴിപോകുമ്പോൾ പരിപാടിക്കെത്തിയതെന്നായിരുന്നു ദിവ്യയുടെ പ്രസംഗം.

അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പെട്രോൾ പമ്പ് അനുമതിക്കായി കെ.വി. പ്രശാന്തിൽ നിന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ കാര്യം വിജിലൻസ് അന്വേഷണത്തിലും സ്ഥിരീകരിച്ചിരുന്നു. പിണറായി സർക്കാരിൻ്റെ കീഴിലുള്ള ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട് ദിവ്യയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിന് തിരിച്ചടിയായിരിക്കുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.

A report by the Land Revenue Joint Commissioner reveals that PP Divya planned to publicly insult and threaten ADM Naveen Babu at a farewell event. The report contradicts Divya's claims and finds no evidence of Naveen Babu taking bribes, dealing a blow to the CPM.

#PPDivya, #NaveenBabu, #Kannur, #CPM, #Corruption, #Investigation

 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia